കോവിഡ് പ്രതിരോധ  പ്രവര്‍ത്തനം :  തണ്ണിത്തോട് പഞ്ചായത്തിന് തികഞ്ഞ അനാസ്ഥ

കോവിഡ് പ്രതിരോധ  പ്രവര്‍ത്തനം :  തണ്ണിത്തോട് പഞ്ചായത്തിന് തികഞ്ഞ അനാസ്ഥ : എല്‍ഡി എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഭരണസമിതി അട്ടിമറിച്ചതായി ആരോപണം .ഇതിന് എതിരെഎല്‍ ഡി എഫ് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
സമരത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് , സെക്രട്ടറി എന്നിവര്‍ പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആംബുലൻസ് സർവീസും മറ്റു അനുബന്ധ വാഹന സൗകര്യങ്ങളും ഏർപ്പാടുത്തുവാനും സാമൂഹിക അടുക്കളയുംഡി സി സി ആരംഭിക്കുന്നതിനും വോളന്റർമാർക്ക് ഐ ഡി കാർഡ് കൊടുക്കന്നതിനും സർവകക്ഷി യോഗം വിളിക്കുന്നതിനും കോവിഡ് മോണിറ്ററിങ് സമിതി രൂപികരിക്കുന്നതിനും തീരുമാനമായതായി പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു .
പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ കെ ജെ ജെയിംസ്,പത്മകുമാരി,എ ആർ സ്വഭു,സുലേഖ എം സ് എല്‍ ഡി എഫ് നേതാക്കളായ പ്രവീണ് പ്രസാദ്,എൻ ലാലാജി,സി എസ് ജയരാജൻ,സി കെ കൃഷ്ണൻ,ബിന്ദു സി എസ് എന്നിവര്‍ സംസാരിച്ചു .

നാളെ (20/05/2021 ) കോന്നി എം എല്‍ എ ജനീഷ് കുമാര്‍ നേരിട്ട് പഞ്ചായത്ത് കോവിഡ് അവലോകന യോഗം വിളിച്ചു . കോന്നി , തണ്ണിത്തോട് എന്നീ പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ് എന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു . കഴിഞ്ഞ ദിവസം കോന്നി പഞ്ചായത്ത് ഓഫീസ് എല്‍ ഡി എഫിലെ അംഗങ്ങള്‍ ഉപരോധിച്ചു .

error: Content is protected !!