മഴ , കാറ്റ് : പത്തനാപുരത്തും കലഞ്ഞൂരും വ്യാപക നാശനഷ്ടം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ അതി ശക്തമായ കാറ്റില്‍ പത്തനാപുരം കലഞ്ഞൂര്‍ മേഖലയില്‍ വ്യാപക നാശ നഷ്ടം . പത്തനാപുരം സെന്‍റ് സ്റ്റീഫന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് പരിശീലനത്തിന് എത്തിയ ജീവനകാരുടെ നിരവധി കാറുകള്‍ക്കും ബൈക്കുകള്‍ക്കും മുകളിലേക്കു വാകമര ചില്ലകള്‍ ഒടിഞ്ഞു വീണ് നാശ നഷ്ടം ഉണ്ടായി .
സ്കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്ക് മുകളിലേക്കു ആണ് മരം ഒടിഞ്ഞു വീണത് . പല വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ന്നു . ഡെപ്യൂട്ടി തഹസീല്‍ദാരുടെ കാറിന് മുകളില്‍ മര ചില്ലകള്‍ വീണ് കാര്‍ ഭാഗികമായി തകര്‍ന്നു . കലഞ്ഞൂരില്‍ വ്യാകമായി കൃഷി നാശം ഉണ്ടായി .

വാര്‍ത്ത : പ്രദീപ് ഗുരുകുലം
ചിത്രം : വിഷ്ണു

error: Content is protected !!