പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 2 ന് രാവിലെ 11.30 നു കോന്നിയില്‍ എത്തും

 

വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും: 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അണിനിരക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ വേദിയിൽ അണിനിരക്കും. കോന്നി നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് പുറമെ ജില്ലയിൽ നിന്നുള്ള മറ്റു നാല് മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും, ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളുമാകും വിജയ് റാലിയിൽ പങ്കെടുക്കുക.

 

വിജയ് റാലി തീരുമാനിച്ചിരിക്കുന്ന ഏപ്രിൽ 2 ന് രാവിലെ 11.30 നുള്ളിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ സന്ദർശകർ പ്രവേശിക്കണം. 11.45 ഓട് കൂടി കാര്യക്രമങ്ങൾ ആരംഭിക്കും. 11 മണി മുതലാണ് പ്രവേശനം അനുവദിക്കുക. മത സാമുദായിക നേതാക്കൾ പ്രത്യേകം ക്ഷണിതാക്കളായെത്തും.പ്രധാനമന്ത്രി ആദ്യമായാണ് പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തുന്നത്. എല്ലാ ബൂത്തുകളിൽ നിന്നും പ്രവർത്തകരെത്തും.

ആതിഥ്യമരുളുന്ന കോന്നി നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം 30,000 പ്രവർത്തകർ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്ന ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌ അറിയിച്ചു.

error: Content is protected !!