നിയമസഭാ തെരഞ്ഞെടുപ്പ്:വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തെ നിയോഗിച്ചു

 

2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തിനെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. മാതൃകാ പെരുമാറ്റചട്ടം(മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റ്-എംസിസി) നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കാക്കുന്നതിനും ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ വീഡിയോ നിരീക്ഷണ സംഘം (വിഎസ്ടി), വീഡിയോ വീക്ഷണ സംഘത്തി(വിവിടി)നേയും നിയോഗിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്ന
വീഡിയോ നിരീക്ഷണ ടീം ചുവടെ:

തിരുവല്ല നിയോജക മണ്ഡലം:-ബി.ആര്‍.ബിന്ദു(നിരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), റാന്നി നിയോജക മണ്ഡലം:- സന്ദീപ് ജേക്കബ്ബ് (റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), ആറന്മുള നിയോജക മണ്ഡലം:- ടി.ജി.പ്രദീപ് (തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), കോന്നി നിയോജക മണ്ഡലം:-ടി.ആര്‍.ലീലാമ്മ(മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), അടൂര്‍ നിയോജക മണ്ഡലം:- സി.അംബിക(പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി).

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്ന
വീഡിയോ വീക്ഷണ ടീം ചുവടെ:

തിരുവല്ല നിയോജക മണ്ഡലം:-ഓഫീസര്‍ ഇന്‍ ചാര്‍ജ്-കെ.ജോളി(തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍), റാന്നി നിയോജക മണ്ഡലം:-ഓഫീസര്‍ ഇന്‍ ചാര്‍ജ് – സുനില്‍ എം നായര്‍(റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ ), ആറന്മുള നിയോജക മണ്ഡലം:-ഓഫീസര്‍ ഇന്‍ ചാര്‍ജ് – സി.ദീപ(കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍), കോന്നി നിയോജക മണ്ഡലം:- ഓഫീസര്‍ ഇന്‍ ചാര്‍ജ് – എ.ആര്‍ ഗിരിജ (കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍), അടൂര്‍ നിയോജക മണ്ഡലം:- ഓഫീസര്‍ ഇന്‍ ചാര്‍ജ് – ഷിനി ബേബി – (അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍).

വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തിന്റെ
ചുമതലകളും ഉത്തരവാദിത്വങ്ങളും

വീഡിയോ നിരീക്ഷണ സംഘം വോയ്സ് മോഡില്‍ ആകണം വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടത്. റെക്കോര്‍ഡ് ആരംഭിക്കുമ്പോള്‍ പരിപാടിയുടെ ശീര്‍ഷകവും തരവും തീയതി, സ്ഥലം, പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് എന്നിവ നല്‍കണം.
വാഹനങ്ങള്‍, തെരഞ്ഞെടുപ്പ് പരിപാടികള്‍, പോസ്റ്റര്‍, കട്ടൗട്ടുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യും. ഇതുപോലെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ രേഖകള്‍, ഫര്‍ണിച്ചറുകളുടെ എണ്ണം, വേദിയുടെ വലുപ്പം, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ കണക്കാക്കും.
സാധ്യമായ ഇടങ്ങളിലെല്ലാം വാഹനത്തിന്റെ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും പ്രസ്താവനകള്‍ രേഖപ്പെടുത്തും. അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി വാഹനം ഉപയോഗിച്ചുവെന്ന് തെളിയിക്കാനാകും.
പരിപാടിയുടെ ഷൂട്ടിംഗ് സമയത്ത് വീഡിയോ ടീം തെരഞ്ഞെടുപ്പ് പ്രചാരണ ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്യും. വാഹനങ്ങളുടെ എണ്ണം, കസേരകള്‍, ഫര്‍ണിച്ചര്‍, ലൈറ്റുകള്‍, ലൗഡ് സ്പീക്കറുകള്‍ തുടങ്ങിയവയും വേദി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് എന്നിവയുടെ ഏകദേശ വലുപ്പം എന്നിവയും റെക്കോര്‍ഡ് ചെയ്യും. വീഡിയോ വീക്ഷണ ടീമിന് വിഷ്വലുകളെ പരാമര്‍ശിച്ച് സൂക്ഷ്മ പരിശോധന ചെയ്യാനും പരിപാടികളുടെ ചെലവ് കണക്കാക്കാനും പിന്നീട് എളുപ്പമാകും. ഏതെങ്കിലും മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘനം നിരീക്ഷിക്കാന്‍ അവര്‍ പ്രസംഗവും മറ്റ് പരിപാടികളും റെക്കോര്‍ഡ് ചെയ്യും.
വീഡിയോ സിഡിയില്‍ ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ നമ്പര്‍, തീയതി, പേര് എന്നിവ ഉണ്ടായിരിക്കണം. അത് എല്ലായ്‌പ്പോഴും ക്യൂ ഷീറ്റില്‍ സൂക്ഷിക്കണം. സിഡിയില്‍ ലഭ്യമായ തെളിവുകള്‍ ഒറ്റനോട്ടത്തില്‍ കാണുന്നതിനും പ്രസക്തമായ തെളിവുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണാനുമായാണ് ഒരു ക്യൂ ഷീറ്റ് സൂക്ഷിക്കുന്നത്.
ഒരേദിവസം ഒന്നില്‍ കൂടുതല്‍ പൊതു റാലി നടന്നാല്‍ ഉചിതമായ എണ്ണം വീഡിയോ ടീമുകളെ വിന്യസിക്കണം. കൂടാതെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ നിരീക്ഷകന് ആവശ്യമായ എല്ലാ വിവരങ്ങളും റിട്ടേണിംഗ് ഓഫീസര്‍ നല്‍കണം.
വീഡിയോ നിരീക്ഷണ ടീം (വിഎസ്ടി), വീഡിയോ വീക്ഷണ ടീം (വിവിടി) എന്നിവയില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ എംസിസി നോഡല്‍ ഓഫീസറിനു മുന്നില്‍ ജോലിക്ക് ഹാജരാകണം. നോഡല്‍ ഓഫീസര്‍ മുകളിലുള്ള സംവിധാനത്തിലെ ടീമുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. സ്‌ക്വാഡുകളുടെ ദൈനംദിന റിപ്പോര്‍ട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജനറല്‍ ഒബ്‌സര്‍വര്‍, ജില്ലാ പോലീസ് മേധാവി, അസിസ്റ്റന്റ് എക്‌സ്പന്റീച്ചര്‍ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് നല്‍കണം.

നിയസഭാ തെരഞ്ഞെടുപ്പ്:
ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്
രൂപീകരിച്ച് ഉത്തരവായി

നിയസഭാ തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച്. മുഹമ്മദ് നവാസിനെ ഹരിത പെരുമാറ്റച്ചട്ടത്തിനുള്ള ജില്ലാ നോഡല്‍ ഓഫീസറായും നിയമിച്ചു.
തെരഞ്ഞെടുപ്പ് ഘടന അനുസരിച്ച് ഉദ്യോഗസ്ഥരെയും സിവില്‍ പോലീസ് ഓഫീസറിനെയുമാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡില്‍ നിയമിച്ചത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പന്‍, റാന്നി നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധാകുമാരി, ആറന്മുള നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, കോന്നി നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.സനല്‍കുമാര്‍, അടൂര്‍ നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ
പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് അനുവദിക്കില്ല.

പ്രാദേശിക നിയമപ്രകാരം മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി പ്രത്യേകം ഏതെങ്കിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.
മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ ഏതെങ്കിലും പൊതു സ്ഥലത്ത് പരസ്യം ചെയ്യുക എന്നത് പ്രാദേശിക നിയമപ്രകാരം അനുവദനീയമാണ്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.
താല്‍ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ താമസക്കാരന്റെ സ്വമേധയാ ഉള്ള അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിക്കാം.
ചുമരില്‍ എഴുതാന്‍ വ്യക്തമായി അനുവദിക്കാത്ത സാഹചര്യത്തില്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് സ്വത്തിന്റെ ഉടമയുടെ സമ്മതം വാങ്ങി എന്ന കാരണം പറഞ്ഞ് ഒരു സാഹചര്യത്തിലും അനുവദിക്കരുത്.
എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട് ഔട്ട് / ഹോര്‍ഡിംഗ്, ബാനറുകള്‍, പതാകകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍ / തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.

നിയമസഭാ തെരഞ്ഞെടുപ്പ്:
സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍ നിരീക്ഷിക്കാന്‍ സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിനെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പണമിടപാടുകള്‍ കണ്ടെത്തുന്നതിനും പ്രശ്‌നസാധ്യത സ്ഥലങ്ങള്‍, ഉള്‍പ്രദേശങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനധികൃത മദ്യം കൈവശം വയ്ക്കല്‍, കൈക്കൂലി, വലിയ അളവില്‍ പണം സൂക്ഷിക്കല്‍, ആയുധങ്ങള്‍, വെടിമരുന്ന്, സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ തുടങ്ങിയവ നിരീക്ഷിക്കല്‍ സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിന്റെ ദൗത്യങ്ങളാണ്.
ഓരോ ടീമും അവരുടെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിന്റെ ലീഡര്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തുടരുകയും ചെയ്യും.
സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിന്റെ തിരുവല്ല മണ്ഡലത്തിലെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് എല്‍.ആര്‍ തഹസിദാര്‍ കെ.എം മുരളീധരന്‍പിള്ളയും റാന്നിയില്‍ എല്‍.ആര്‍ തഹസിദാര്‍ ഒ.കെ ഷൈലയും ആറന്മുളയില്‍ എല്‍.ആര്‍ തഹസിദാര്‍ മിനി കെ.തോമസും കോന്നിയില്‍ എല്‍.ആര്‍ തഹസിദാര്‍ ആര്‍.സുരേഷ്‌കുമാറും അടൂരില്‍ എല്‍.ആര്‍ തഹസിദാര്‍ ഷാജഹാന്‍ റാവുത്തറുമാണ്.

സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിന്റെ
ചുമതലകളും ഉത്തരവാദിത്തങ്ങളും

എല്ലാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അനുബന്ധ പരാതികളും പരിശോധിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം, മദ്യം, ആയുധങ്ങള്‍, വെടിമരുന്ന്, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വലിയ തുക ഉപയോഗം തുടങ്ങിയ എല്ലാ പരാതികളിലും പരിശോധിക്കും. സ്ഥാനാര്‍ത്ഥി ,രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എല്ലാ പരാതികളിലും പരിശോധിക്കും.
പരിശോധനയ്ക്കിടെ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമിന്റെ (എസ്എസ്ടി) ചുമതലയുള്ള പോലീസ് ഓഫീസര്‍ പണമോ ഏതെങ്കിലും വസ്തുവോ പിടിച്ചെടുക്കലോ നടത്തിയാല്‍ ചുമതലയുള്ള പോലീസ് ഓഫീസര്‍ 24 മണിക്കൂറിനകം അധികാരപരിധിയിലുള്ള കംപ്ലെയിന്റ് അല്ലെങ്കില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം മജിസ്ട്രേറ്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കുകയും അതിന്റെ കോപ്പി ചെലവ് നിരീക്ഷകനും ജനറല്‍ നിരീക്ഷകനുംഅതേ ദിവസം തന്നെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അയയ്ക്കുകയും വേണം.

error: Content is protected !!