കോന്നി താലൂക്ക് ആശുപത്രി റോഡില്‍ ഗതാഗതകുരുക്ക് അതി രൂക്ഷം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ പൂങ്കാവ് റോഡില്‍ കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്ത് ഗതാഗത കുരുക്ക് അതി രൂക്ഷമാണ് . ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലാത്ത അവസ്ഥയാണ് . ഒന്നര മണിക്കൂര്‍ ഗതാഗത കുരുക്ക് ഉണ്ടായി . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് അടച്ചിട്ടിരുന്നു . എല്ലാ വലിയ വാഹനവും കോന്നി അട്ടച്ചാക്കല്‍ വെട്ടൂര്‍ വഴി തിരിച്ചു വിട്ടു എങ്കിലും വലിയ വാഹനവും ലോറികളും ടിപ്പറുകളും താലൂക്ക് ആശുപത്രി റോഡ് വഴി വന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടായി .ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സിന് പോലും കടന്നു പോകുവാന്‍ കഴിഞ്ഞില്ല .
കോന്നി പോലീസ് സ്ഥലത്തു എത്തുകയോ ഗതാഗതം നിയന്ത്രിക്കുകയോ ചെയ്തില്ല എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . കോന്നി മിനി സിവില്‍ സ്റ്റേഷന്‍ ജോയിന്‍റ് ആര്‍ ടി ഒ ഓഫീസ്സടക്കം ഈ റോഡ് വശത്താണ് .

ഈ റോഡില്‍ ഉള്ള ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ എത്തുന്ന വാഹനങ്ങള്‍ റോഡ് അരുകില്‍ ആണ് നിര്‍ത്തുന്നത് . വീതി കുറവായ ഇവിടെ ഗതാഗത തടസത്തിന് ഇതും കാരണമാണ് . ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകാര്‍ പ്രത്യേകം വാഹന പാര്‍ക്കിങ് സൌകര്യം ഒരുക്കിയിട്ടില്ല .

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഉള്ള റോഡ് ആണെന്നാ പരിഗണന പോലും നല്‍കാതെ റോഡ് അരുകില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കണ്ടിട്ടും ജോയിന്‍റ് ആര്‍ ടി ഒ യോ പോലീസോ നടപടി സ്വീകരിച്ചില്ല . ഈ റോഡില്‍ പോലീസ് സേവനം ആവശ്യമാണ് .

error: Content is protected !!