ഓമനകുട്ടന്‍റെ മരണം അന്വേഷിക്കണം -ബി ജെ പി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സി പിഐ ( എം) കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനകുട്ടന്‍റെ മരണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു . സി.പി.എം നേതാക്കൻമാരുടെ നിരന്തര പീഡനത്തിന്‍റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും ബി ജെ പി ആരോപിച്ചു .

ഓമനക്കുട്ടനെ ജോലിയിൽ നിന്നും നീക്കം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നുസി പി എം സ്വീകരിച്ചത്, ഈ സംഭവത്തെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു .അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് പാർട്ടി നേതൃത്വം നല്‍കുമെന്ന്  ബി.ജെ,പി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ്  അറിയിച്ചു

error: Content is protected !!