അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെക്കരുത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം യു ഡി എഫ് രണ്ടു മെംബര്‍മാര്‍ക്ക് പകുത്ത് നല്‍കി . സുലേഖ നായര്‍ക്കും , അനി സാബുവിനും .
ഇതേ അവസ്ഥ അരുവാപ്പുലത്ത് വന്നു കൂടാ . സോഷ്യല്‍ മീഡിയ ഏറെ ബൂസ്റ്റ് ചെയ്ത ഊട്ടുപ്പാറ മെംബര്‍ 21പ്രായം തികഞ്ഞ രേഷ്മ മറിയം റോയിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുവാന്‍ ഏറെ” പണി” എടുത്ത ഊട്ടുപാറയിലെ കോണ്‍ഗ്രസ് അരുവാപ്പുലം മുന്‍ പ്രസിഡന്‍റും മറ്റുള്ള പിണിയാളുകളും ഒരു വശത്തും നല്ല രീതിയില്‍ വികസനവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി വരുന്ന കല്ലേലി തോട്ടം നിന്നും ബഹുമതി തേടി വിജയിച്ച സിന്ധുവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നു .
സി പി എം എന്ന പാര്‍ട്ടി അന്തിമ തീരുമാനം എടുക്കും മുന്നേ ഊട്ടുപാറ നിന്നും വിജയിച്ച രേഷ്മ മറിയം റോയിയെ പ്രസിഡന്‍റ് പദവിയിലേക്ക് കൊണ്ട് വരുവാന്‍ ഉള്ള ചിലരുടെ നീക്കം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തി ഉണ്ടാക്കി . “കൊച്ച് ചെറുപ്രായം ആണ് ഇനിയും ഒരുപാട് ഉയരം ഉണ്ട് . ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനം വേണ്ടാ എന്നാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം .
ഈ അഭിപ്രായം മാനിച്ചാല്‍ പാര്‍ട്ടിയുടെ തീരുമാനം ആണ് അംഗീകാരം . വെക്തികള്‍ അല്ല പാര്‍ട്ടി .
സിന്ധുവിനും രേഷ്മയ്ക്കും പ്രസിഡന്‍റ് സ്ഥാനം പകുത്ത് നല്‍കുവാന്‍ ഉള്ള ചിലരുടെ ആലോചന നല്ലത് അല്ല എന്ന് പലരും പറയുന്നു . 20 വര്‍ഷം കാത്തിരുന്ന് കിട്ടിയ ഭരണം ആണ് .അത് എല്‍ ഡി എഫ് നല്ല രീതിയില്‍ വിനിയോഗിക്കുക .
നല്ല ഭരണം ആണെങ്കില്‍ അടുത്ത പ്രാവശ്യവും ഭരണം ലഭിക്കും . അന്ന് ചെറുപ്രായക്കാരെ പരിഗണിക്കുക .
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സിന്ധു എന്തുകൊണ്ടും അര്‍ഹയാണ് .അത് മുതിര്‍ന്ന സഖാക്കള്‍ വ്യക്തമാക്കി . ഏരിയാ കമ്മറ്റി അത്തരം അഭിപ്രായം മാനിക്കണം .

error: Content is protected !!