സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. കോവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം മികച്ചതാണ്.

ഇതുകൂടാതെ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന്‍ ദാമോദരന്‍ (76), ചേര്‍ത്തല സ്വദേശി പത്ഭനാഭന്‍ (72), ഹരിപ്പാട് സ്വദേശി സുധാകരന്‍ (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ (47), പുത്തന്‍പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണന്‍ (67), കൊമ്പനാട് സ്വദേശി കെ.ആര്‍. സോമന്‍ (55), തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂര്‍ക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍ (86), വരവൂര്‍ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാള്‍ സ്വദേശി അബൂബക്കര്‍ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റിയാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി (75) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 801, മലപ്പുറം 688, തൃശൂര്‍ 513, എറണാകുളം 374, കൊല്ലം 424, കോട്ടയം 392, പാലക്കാട് 229, ആലപ്പുഴ 376, തിരുവനന്തപുരം 244, കണ്ണൂര്‍ 247, ഇടുക്കി 244, പത്തനംതിട്ട 173, വയനാട് 134, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 638, കൊല്ലം 152, പത്തനംതിട്ട 162, ആലപ്പുഴ 896, കോട്ടയം 215, ഇടുക്കി 148, എറണാകുളം 1001, തൃശൂര്‍ 293, പാലക്കാട് 338, മലപ്പുറം 776, കോഴിക്കോട് 733, വയനാട് 140, കണ്ണൂര്‍ 259, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,32,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,601 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1840 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്തുനിന്നു വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മേലൂട്, പന്നിവിഴ, കണ്ണംകോട്, അടൂര്‍) 10
2 പന്തളം
(തോന്നല്ലൂര്‍, മുടിയൂര്‍കോണം, പൂഴിക്കാട്, പന്തളം) 7
3 പത്തനംതിട്ട
(കുമ്പഴ, വലഞ്ചുഴി, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍, പേട്ട, പത്തനംതിട്ട) 16
4 തിരുവല്ല
(കുറ്റപ്പുഴ, തിരുമൂലപുരം, മീന്തലക്കര, മഞ്ഞാടി, വളളംകുളം) 7
5 ആനിക്കാട്
(ആനിക്കാട്, വായ്പ്പൂര്‍) 2
6 ആറന്മുള
(മാലക്കര) 2
7 അരുവാപുലം 1
8 അയിരൂര്‍
(കൊട്ടാത്തൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍) 6
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(ചെറുകോല്‍) 4
11 ഏറത്ത്
(നെല്ലിമുകള്‍, തുവയൂര്‍, ചൂരക്കോട്, ഏറത്ത്) 10
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍
(പുറമറ്റം, ഇരവിപേരൂര്‍, കോഴിമല, വളളംകുളം, കവുങ്ങുംപ്രയാര്‍) 8
14 ഏഴംകുളം
(ഏഴംകുളം, അറുകാലിക്കല്‍, നെടുമണ്‍) 7
15 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
16 കടമ്പനാട്
(മണ്ണടി, കടമ്പനാട്, തുവയൂര്‍) 9
17 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 7
18 കലഞ്ഞൂര്‍ 1
19 കല്ലൂപ്പാറ
(ചെങ്ങരൂര്‍, പുതുശേരി, കല്ലൂപ്പാറ, കടമാന്‍കുളം) 5
20 കൊടുമണ്‍
(ഇടത്തിട്ട, കൊടുമണ്‍) 6
21 കോയിപ്രം
(കോയിപ്രം, കുറുങ്ങഴ) 3
22 കോന്നി
(പയ്യനാമണ്‍, കോന്നി, മങ്ങാരം) 6
23 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 4
24 കോഴഞ്ചേരി
(കോഴഞ്ചേരി) 2
25 കുളനട
(കുളനട, മാന്തുക) 6
26 കുന്നന്താനം
(മാന്താനം, കുന്നന്താനം, ആഞ്ഞിലിത്താനം) 4
27 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 5
28 മല്ലപ്പളളി
(മല്ലപ്പളളി) 5
29 മല്ലപ്പുഴശേരി 1
30 മൈലപ്ര
(ചീങ്കല്‍തടം, മേക്കൊഴൂര്‍, തുണ്ടമണ്‍കര, കുമ്പഴ നോര്‍ത്ത്) 6
31 നാറാണംമൂഴി
(കുടമുരുട്ടി, നാറാണംമൂഴി) 3
32 നാരങ്ങാനം 1
33 ഓമല്ലൂര്‍ 1
34 പള്ളിക്കല്‍
(പോത്താടി, മേലൂട്, പഴകുളം) 15
35 പന്തളം-തെക്കേക്കര
(പാറക്കര, മന്നംനഗര്‍, പുടുകോട്ടക്കല്‍, മല്ലിക) 6
36 പെരിങ്ങര
(ചാത്തങ്കേരി) 2
37 പ്രമാടം
(വകയാര്‍, മരൂര്‍, മല്ലശേരി, വി-കോട്ടയം) 11
38 പുറമറ്റം
(പുറമറ്റം) 3
39 റാന്നി
(ചാത്തന്‍തറ, തുലാപ്പളളി, തോട്ടമണ്‍, അടിച്ചുപ്പുഴ, മോതിരവയല്‍, റാന്നി) 7
40 റാന്നി പഴവങ്ങാടി
(ഇടമണ്‍, ഐത്തല, ചെറുകുളഞ്ഞി, ചേത്തക്കല്‍, പഴവങ്ങാടി) 8
41 റാന്നി അങ്ങാടി
(അങ്ങാടി, മുക്കട) 2
42 റാന്നി പെരുനാട്
(മാടമണ്‍, റാന്നി-പെരുനാട്) 2
43 തണ്ണിത്തോട്
(മണ്ണീറ, തണ്ണിത്തോട്) 3
44 തോട്ടപ്പുഴശേരി 1
45 തുമ്പമണ്‍
(നടുവിലേമുറി, തുമ്പമണ്‍) 2
46 വടശേരിക്കര
(പുതുക്കുളം, കുമ്പളാംപൊയ്ക, വടശേരിക്കര) 12
47 വളളിക്കോട്
(വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്, ഞക്കുനിലം) 6
48 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെച്ചൂച്ചിറ) 5

ജില്ലയില്‍ ഇതുവരെ ആകെ 20181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16313 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നവംബര്‍ 21ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (64) നവംബര്‍ 29ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 17 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 141 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17961 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2098 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1952 പേര്‍ ജില്ലയിലും, 146 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 108
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 36
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 76
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 161
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 77
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 55
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 85
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 39
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 62
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 924
11 സ്വകാര്യ ആശുപത്രികളില്‍ 109
ആകെ 1732
ജില്ലയില്‍ 3724 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2651 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4166 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 86 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10541 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 118147, 0, 118147.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 98209, 254, 98463.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4418, 84, 4502.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3976, 0, 3976.
6 സി.ബി.നാറ്റ് പരിശോധന 280, 0, 280.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 225515, 338, 225853.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 783 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1121 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1293 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.52 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.33 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1111 കോളുകള്‍ നടത്തുകയും, 18 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!