പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ തിങ്കളാഴ്ച മുതൽ ഒ പി ആരംഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് കിടത്തി ചികിത്സ അവസാനിപ്പിച്ചു .

കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് ഇന്നലെ മുതല്‍ നിർത്തി.കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി തുടരും.

തിങ്കളാഴ്ച മുതൽ അത്യാഹിത വിഭാഗം, ജനറൽ ഒ.പി., സ്‌പെഷ്യലിസ്റ്റ് ഒ.പി., ഐ.പി. തിയേറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യൂറോളജി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. സാജൻ മാത്യൂസ് അറിയിച്ചു.

എല്ലാ ദിവസവും പ്രവർത്തിക്കുന്നത്: ജീവിതശൈലീരോഗനിർണയ വിഭാഗം, ചികിത്സയ്ക്ക് എത്തുന്നവരെ ഏത് ഡോക്ടറെ കാണണം എന്ന് നിർദേശിക്കുന്ന വിഭാഗം (ട്രയാജ്)
ജനറൽ മെഡിസിൻ, പീഡിയാട്രിക്‌, സ്‌കിൻ: തിങ്കൾ, ബുധൻ, വെള്ളി.
ഓർത്തോ, സർജറി, ഇ.എൻ.ടി
ചൊവ്വ, വ്യാഴം, ശനി. ഡെന്റൽ
ചൊവ്വ, ബുധൻ, വെള്ളി
കാർഡിയോളജി: തിങ്കൾ, വ്യാഴം
ഗൈനക്കോളജി: ചൊവ്വ, വെള്ളി.
ഒപ്താൽമോളജി: തിങ്കൾ, വ്യാഴം, ശനി.

error: Content is protected !!