ശബരിമലയിലേക്ക് വോള​ണ്ടി​യ​ർ​മാ​രെ ആവശ്യം ഉണ്ട്

 

കോന്നി വാര്‍ത്ത : കോവിഡ് മുക്തരായവരും രോഗമുക്തിക്കു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ 60 വയസില്‍ താഴെ പ്രായമുള്ള പുരുഷ വോള​ണ്ടി​യ​ർ​മാ​രുടെ പാനല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തയാറാക്കുന്നു.

വോള​ണ്ടി​യ​ർ​മാ​രെ ആവശ്യാനുസരണം ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ട കരുതലുകള്‍ സംബന്ധിച്ച് വോള​ണ്ടി​യ​ർ​മാര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കണം.

താല്‍പര്യമുള്ളവര്‍ കോവിഡ് മുക്തരാണെന്ന രേഖയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം ദേവസ്വം കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം സമ്മതപത്രം ലഭിക്കത്തക്ക വിധം അപേക്ഷ അയയ്ക്കണം.

error: Content is protected !!