പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ ഉള്ള വിജിലൻസ്‌ നീക്കം ചോര്‍ന്നു

 

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്‌ മന്ത്രിയും മുസ്‌ലീം ലീഗ്‌ നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിലെടുക്കാൻ വിജിലൻസ്‌ സംഘം വീട്ടിലെത്തിയെങ്കിലും ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചു .വിജിലന്‍സ് നീക്കം ആരോ ചോര്‍ത്തി എന്നാണ് സംശയം . ആലുവയിലെ വീട്ടിലാണ്‌ സംഘം എത്തിയത്‌.കേസിൽ അഞ്ചാംപ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌.

 

മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന്‌ ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത്‌ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ്‌ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്‌.

മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജിന്‌ പുറമെ കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമിത്‌ ഗോയൽ, ആർബിഡിസികെ മുൻ അസി. മാനേജർ എം ടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജോയിന്റ്‌ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

 

 

error: Content is protected !!