മുന്‍മന്ത്രി ഇബ്രാംഹികുഞ്ഞിനെ ആശുപത്രിയിലെത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

 

പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നോട്ടീസ് നല്‍കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതേസമയം വിജിലന്‍സിന്റെ അറസ്റ്റ് നീക്കം അറിഞ്ഞാണ് ഇന്നലെ ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയതെന്ന അഭ്യൂഹം പുറത്തെത്തിയിരുന്നു.

error: Content is protected !!