കരളിനായി പെൺകുട്ടിയെ കൊലപ്പെടുത്തി

ആറുവയസുള്ള പെൺകുട്ടിയെ കരളിനായി കൊലപ്പെടുത്തി. യുപിയിലെ കാൺപൂരിലാണ്‌ കൊലപാതകം നടന്നത്‌. 20 വര്‍ഷം മുമ്പ് കല്യാണം ക‍ഴിഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ല . കുഞ്ഞുണ്ടാകാന്‍ ആണ്‌ പെണ്‍കുട്ടിയെ കൊന്നത്‌. കുട്ടികൾ ഉണ്ടാകുന്നതിനു പെൺകുട്ടിയെ കൊന്നു കരൾ തിന്നണമെന്ന മന്ത്രവാദി നിര്‍ദ്ദേശിച്ചു .

പെണ്‍കുട്ടിയുടെ വയര്‍ കീറിയ നിലയിലായിരുന്നു . ശനിയാഴ്​ച ദീപാവലിക്ക്​ പടക്കം വാങ്ങാൻ പോയ പെൺകുട്ടിയെ ഗതംപുർ പ്രദേശത്തുനിന്ന്​ കാണാതാകുകയായിരുന്നു. ഞായറാഴ്​ച രാവിലെ കുട്ടിയുടെ മൃതദേഹം കാട്ടിൽനിന്ന്​ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്‌ സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു

error: Content is protected !!