കോന്നിയൂര്‍ പി കെ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനമാനവും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ കോന്നിയൂര്‍ പി കെ ( പി കെ കുട്ടപ്പന്‍ ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണ ഡിവിഷനായ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും . ഈ സീറ്റ് സി പി ഐയുടെ ആണ് . കോന്നിയൂര്‍ പികെ പഴയ സി പി ഐ നേതാവാണ് .

കോന്നി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ ഭാരവാഹിത്വവും കോന്നിയൂര്‍ പി കെ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു .ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈ. പ്രസിഡന്‍റായിരുന്നു കോന്നിയൂര്‍ പി. കെ. രാജി കത്ത് കെ പി സി സി പ്രസിഡന്‍റിന് അയച്ചിരുന്നു .

കോന്നിയുടെ പൊതുവികസനത്തിന് ബോധപൂർവം തടസം സൃഷ്ടിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത് . കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പട്ടികജാതി സംവരണമായതോടെ കോന്നിയൂർ പി കെയെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പുറമെ നിന്നുള്ള ചിലരെ സ്ഥാനാര്‍ഥിയാക്കുവാന്‍ ചരട് വലി നടത്തി .ഇതോടെ കോന്നിയൂര്‍ പി കെ ഇടഞ്ഞു .

കോന്നി ഡിവിഷന്‍ സംവരണ മണ്ഡലമായതോടെ പുറമെ നിന്നുള്ള ചിലരെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കുവാന്‍ രമേഷ് ചെന്നിത്തലയെ തന്നെ ഇതിനായി ഉപയോഗിച്ചു . മണ്ഡലത്തിന് പുറത്തു നിന്നും ഒരു സ്ഥാനാര്‍ഥി ഉണ്ടായാല്‍ അത് യു ഡി എഫിന് പരാജയമായിരിക്കും എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു .

ബ്ളോക്ക് പഞ്ചായത്ത് മുന്‍ മെംബറും നിലവില്‍ അരുവാപ്പുലം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ സി വി ശാന്ത കുമാറിനെ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി  മല്‍സരിപ്പിക്കണം എന്നുള്ള ആവശ്യം ഉയര്‍ന്നു .

കോന്നിയൂര്‍ പി കെ 10 വര്‍ഷം മുന്‍പ് സി പി ഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു . കോന്നിയൂര്‍ പി കെ യെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാന്‍ ഘടകങ്ങള്‍ എല്ലാം തന്നെ അനുമതി നല്‍കുകയും സംസ്ഥാന ഘടകങ്ങള്‍ അംഗീകരിക്കുകയും ചെയ്തു .ഇനി ഔദ്യോധികപ്രഖ്യാപനം മാത്രമാണ് ഉള്ളത് . രണ്ടു ദിവസത്തിന് ഉള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് സി പി ഐ നേതാക്കള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു ” പറഞ്ഞു .

കോന്നിയൂര്‍ പി കെ : 8281040126,9446113334

error: Content is protected !!