ഖത്തറില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ

 

സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി വ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി. ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്.കേസില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെ തടവുശിക്ഷയുമാണ് വിധിച്ചത്. 2019 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ ജ്വല്ലറികള്‍ നടത്തിയിരുന്ന ആളായിരുന്നു യെമന്‍ സ്വദേശി. കവര്‍ച്ചക്ക് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയക്കുകയും ചെയ്തു. ചില പ്രതികള്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ ഒരു വര്‍ഷത്തിലേറെയായി ഖത്തര്‍ ജയിലിലാണ്.

error: Content is protected !!