പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ 1760 അക്കൗണ്ടുകള്‍

 

പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരിൽ ഇന്ത്യയിലെ ദേശസാത്‌കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലുള്ളത് 1760 അക്കൗണ്ടുകൾ. ഇത് മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ് ബാങ്കുകൾക്ക് കത്ത് നൽകി.11 കേസുകളിൽ എഫ്.ഐ.ആർ ഇട്ടു . കോന്നിയിൽ മാത്രം മൂവായിരം നിക്ഷേപകരുടെ പരാതി ഉണ്ട് . പോപ്പുലർ ഫിനാൻസിന്റെ വകയാർ ഹെഡ് ഓഫീസിൽനിന്ന് ഡയറക്ടർമാരിലൊരാളായ റിനു മറിയം തോമസ് രേഖകൾ കടത്താൻ ശ്രമിച്ചിരുന്നതായി ജീവനക്കാരില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു . പോപ്പുലർ മേരിറാണി നിധി ലിമിറ്റഡ് എന്ന എൽ.എൽ.പി.യുടെ അക്കൗണ്ടിലേക്കു പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താൻ ശ്രമിച്ചത്. ജീവനക്കാര്‍ ഇടപ്പെട്ടതിനാല്‍ ശ്രമം വിജയിച്ചില്ല .എല്ലാ നിക്ഷേപകരുടെ വിവരങ്ങളും വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പോലീസിന് കൈമാറി. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക പോലീസ് പിടിച്ചെടുത്താലെ നിക്ഷേപകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!