പോപ്പുലർ ബാങ്ക് :കോടികൾ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി

 

പോപ്പുലർ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ പണവും 21 കടലാസ് കമ്പനികളുടെ പേരിൽ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി. പോപ്പുലർ ഉടമയുടെ അടുത്ത ബന്ധുവിലേക്കും അന്വേഷണം ഉണ്ടാകും. മെൽബനിലും ഗൾഫിലും തട്ടിയെടുത്ത കോടികൾ വിവിധ തലത്തിൽ നിക്ഷേപിച്ചു.തട്ടിപ്പിന്റെ സൂത്രധാരനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം കേരള പോലീസ് തേടി. തട്ടിയെടുത്ത കോടികൾ കെട്ടിടങ്ങളായും ഭൂമിയായും ഇവരുടെ തന്നെ ചിലവിദേശ കമ്പനികളിലും നിക്ഷേപിച്ചു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
റോയിയുടെ മാതാവും പോപ്പുലര്‍ ഗ്രൂപ്പിലെ ഉടമകളില്‍ ഒരാള്‍ ആണ് . ഇവര്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് പോയി .ഇവരുടെ ബന്ധു ഇവിടെ ഉണ്ട് . പോപ്പുലര്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപവും കൂട്ടിയാല്‍ രണ്ടായിരം കോടി രൂപയ്ക്കു മുകളില്‍ വരും . വളരെ കണക്ക് കൂട്ടിയാണ് മാതൃ സ്ഥാപനത്തെ തകര്‍ത്ത് കൊണ്ട് പോപ്പുലര്‍ ഗ്രൂപ്പിലെ പ്രധാനികളായ ഉടമകള്‍ രാജ്യം വിടാന്‍ ഒരുങ്ങിയതും ഉടമയും ഭാര്യയും രണ്ടു മകളും പിടിയിലായതും . ഒരു മകള്‍ കൂടി ഇനി പിടിയിലാകാന്‍ ഉണ്ട് .ഇവരുടെ മാതാവിനെയും പിടികൂടാന്‍ ഉണ്ട് ഇവര്‍ ഓസ്‌ട്രേലിയയിലെ മെൽബനില്‍ ആണ് എന്നതിനാല്‍ ഇന്‍റര്‍ പോളിന് കേസ് സംബന്ധമായ വിവരങള്‍ കേരള പോലീസ് കൈമാറി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!