എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

പ്രത്യേക അറിയിപ്പ്
……………………………………

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണിത്. രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തുന്നതിനും വകുപ്പ് മുഖേനയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാവില്ല. 2017 സെപ്റ്റംബര്‍, ഒക്‌ടോബര്‍ കാലയളവില്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 28വരെയും 2017 നവംബര്‍, ഡിസംബര്‍ കാലയളവില്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 31 വരെയും സമയം നീട്ടി നല്‍കും. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ ഗ്രേസ് പിരീഡിനോടൊപ്പം സമയം ദീര്‍ഘിപ്പിച്ചു നല്‍കും. ഈ കാലയളവില്‍ നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍/അധിക യോഗ്യത ചേര്‍ക്കല്‍ എന്നിവ നടത്തുകയും പരിശോധനയ്ക്കായി നേരിട്ടെത്തുകയും ചെയ്യേണ്ടവര്‍ക്കും 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോടുകൂടി ചേര്‍ത്ത് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!