മനസ്സുണ്ട് ,നിലമുണ്ട് നെല്‍വിത്ത് മാത്രം ഇല്ല: നിലമൊരുക്കി കർഷകർ കാത്തിരിക്കുന്നു

 

വിഷമയം ഉള്ള ചോറ് തിന്നു തിന്നു ജനം മടുത്തു .തരിശു കിടന്ന നിലം പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി നെല്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ മനസ്സ് തയ്യാറാക്കി നിലം ഉഴുതു മറിച്ചു എങ്കിലും ഗുണ മേല്‍മ ഉള്ള നെല്‍ വിത്ത് കിട്ടാനില്ല .വള്ളിക്കോട്  പ്രദേശങ്ങളില്‍ നിലമൊരുക്കി കർഷകർ വിത്തു കിട്ടാൻ കാത്തിരിക്കുന്നു.വള്ളിക്കോട്  പഞ്ചായത്തിലെ6 പാടശേഖരങ്ങളിലെ കർഷകരാണ് വിത്തു കിട്ടുവാന്‍ കൃഷി ഭവനുകള്‍ കയറി ഇറങ്ങുന്നത് .

പാടശേഖരങ്ങളിൽ ഭൂമി ഒരുക്കിക്കഴിഞ്ഞു .യന്ത്ര സഹായത്തോടെ കഴിഞ്ഞ ഒരാഴ്ചയായി പണികള്‍ നടക്കുന്നു .ആലപ്പുഴ അടക്കം ഉള്ള സ്ഥലത്ത് നെല്‍ വിത്തുകള്‍ ഉണ്ടെങ്കിലും കൂടിയ തുകയാണ് .കൃഷി ഭവനുകളില്‍ കൂടി വിത്ത് ലഭിച്ചാല്‍ ആനുകൂല്യം കിട്ടും .
ആയിരക്കണക്കിന് ഏക്കര്‍ കൃഷി സ്ഥലം തരിശു ഭൂമിയായി കിടക്കുന്നു . വിഷം തളിച്ച അരിയ്ക്ക് കിലോ 45 രൂപാ എത്തിയതോടെ തരിശു കിടന്ന ഏലാകളില്‍ നെല്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ തയാറായി .എന്നാല്‍ നെല്‍ വിത്തിന്റെ ക്ഷാമം മൂലം കൃഷികള്‍ നടക്കുന്നില്ല .കൃഷി നശിച്ചാല്‍ ,കരിഞ്ഞു ഉണങ്ങിയാല്‍ കൃഷിവകുപ്പ് ഏക്കറിന് അയ്യായിരത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത് തരിശു കിടന്ന പല നിലങ്ങളുടെയും ഉടമകൾ ഇക്കുറി കൃഷി ഇറക്കാൻ തയാറായി നിലമൊരുക്കിയപ്പോഴാണ് വിത്തു കിട്ടാതെ അലയുന്നത് .
സീഡ് അതോറിറ്റിയുടെ ആലപ്പുഴ ഗോഡൗണിൽ നിന്നാണ് വിത്ത് ഇവിടേക്ക് കിട്ടേണ്ടത്. അവിടെ വിത്ത് ഇല്ലാത്തതാണ്കാരണം .അടൂർ ഫാമിലും പുല്ലാട് ഫാമിലും വിത്തുണ്ട്.ഇവ നേരിട്ട് കര്‍ഷകര്‍ക്ക് ലഭിക്കില്ല .കൃഷി ഭവനുകളില്‍ കാര്‍ഷിക ഗ്രൂപിന് മാത്രമേ ഈ വിത്ത് കിട്ടൂ .ഇവിടെ നിന്നും കര്‍ഷകര്‍ക്ക് നേരിട്ട് വിത്ത് ലഭിക്കുവാന്‍ നടപടി ഉണ്ടാകണ്ടാതായുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!