പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വനിതാ കമ്മീഷന്‍ അംഗത്തിന്റെ സന്ദര്‍ശനം ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ സ്ത്രീധന പീഡനുമായി ബന്ധപ്പെട്ട് മരണപ്പെട്ട അനിതയുടെ വീട് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ജൂലൈ ഏഴിന് വൈകുന്നേരം നാലിന് സന്ദര്‍ശിക്കും. ശുചീകരണ ജോലി ഒഴിവ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225. ആയ കം കുക്ക് ഒഴിവ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പുനല്‍കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.   പട്ടയപ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന ഒരു നിയോജക മണ്ഡലമാണ് റാന്നി. റാന്നിയുടെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പട്ടയങ്ങളാണ് ലഭിക്കാനുള്ളത്. ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം 1971നു മുമ്പ് ഭൂമിയില്‍ താമസിച്ച് കൃഷി ആരംഭിച്ചവര്‍, വലിയ തോട്ടങ്ങള്‍ ചില്ലറയായി വാങ്ങിയവര്‍, ആദിവാസികള്‍ക്ക് ലഭിച്ച ഭൂമികള്‍, വനമേഖലയോട് ചേര്‍ന്നുള്ള ഭൂമികള്‍ ഉള്‍പ്പെടെ ഇതില്‍ പെടും. ഇവയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, ഇതര വകുപ്പുകളുടെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, റവന്യൂ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി ദേശീയ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ കളക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കി. വൈദ്യശാസ്ത്ര രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ ഡോ. ബി.സി. റോയി എന്ന വ്യക്തിത്വത്തോടുള്ള ബഹുമാനാര്‍ഥമാണ് നാം ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുവാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുവാനുള്ള ഒരു അവസരമായി ഈ ദിനത്തെ കാണാം. കോവിഡ് മഹാമാരിയുടെ സമയത്ത് സഹനത്തിന്റെ മാതൃകയായി നിലകൊണ്ട നിരവധി ഡോക്ടര്‍മാര്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളികളായി ജീവന്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബിരുദവും, ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ജൂലൈ ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712. പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചു മുതല്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022 കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ പരിശീലനം നേടിയവരുടെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരഭകരുടെ ഉത്പനങ്ങള്‍ ആഭ്യന്തര വിപണിയുടെ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റപ്പ് 2022ന് ജൂണ്‍ 25ന തുടക്കമാവും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് കളമശ്ശേരി കീഡ് ക്യാമ്പസില്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്യും. ഉത്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, വിപണി സാധ്യതകള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് മാനേജന്റ്, ഇകോംമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് മനസിലാക്കാനും മീറ്റപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഭക്ഷ്യ സംസ്‌കരണം, ടെക്സ്റ്റ്യല്‍സ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിവിധ തരം സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പെടുത്തികൊണ്ടുള്ള ഉത്പന്നങ്ങള്‍ മീറ്റപ്പില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.00 മുതല്‍ വൈകിട്ട് 3.30 വരെയാണ് സന്ദര്‍ശന സമയം. ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം തുടങ്ങിയ കമ്പനികളുടെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍ മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ റിക്ഷാ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ആര്‍.ടി.ഒ ഓഫീസില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ റിക്ഷാ പ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. ക്ഷീര കര്‍ഷകര്‍ക്ക് ട്രെയിനിംഗ് ക്ഷീര വികസന വകുപ്പിന് കീഴിലുളള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 954495 8182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. സൗജന്യപരിശീലനം പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയ്ക്ക് ധനസഹായവുമായി വനം വകുപ്പ് സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ www.keralafortse.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0468 2243452. വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചു  ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് തല വൃക്ഷതൈ നടീല്‍ ഉദ്ഘാടനം മാങ്ങാട് ജംഗ്ഷനില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം വാഴോട് വൃക്ഷതൈ നട്ട്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ്  എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന  വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.  പരിശോധനയ്ക്ക് യഥാസമയം  ഹാജരാകാത്തവര്‍ക്ക്…

Read More