പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

Spread the love

 

ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കരോ​ഗവും കണ്ടെത്തി. കൊവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാർ സിം​ഗർ, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ ​ഗാനങ്ങൾ ആലപിച്ചു. ​ഗാനമേളകളിലും നിറസാന്നിധ്യമായിരുന്നു സോമദാസ്.

 

Related posts