പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 954495 8182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

സൗജന്യപരിശീലനം

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന താറാവ് വളര്‍ത്തല്‍, മുട്ടകോഴി, ഇറച്ചികോഴി, കാട വളര്‍ത്തല്‍ സൗജന്യപരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

കാവുകളുടെ സംരക്ഷണ പരിപാലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനും സംസ്ഥാന വനം-വന്യജീവി വകുപ്പ് 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയില്‍ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, വില്ലേജ് ഓഫീസര്‍  നല്‍കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ,് കരമടച്ച രസീത്, ഉടമസ്ഥത സംബന്ധിക്കുന്ന മറ്റു രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ : 8547603708, 8547603707, 0468 2243452, www.kerala.forest.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും ഫോട്ടോയും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഈ മാസം 30നകം സമര്‍പ്പിക്കണം. ധനസഹായം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കുവാന്‍ പാടില്ലെന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ : 8547603708, 8547603707, 0468 2243452, www.kerala.forest.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

പുനര്‍ ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ പുതിയ ഐപി കെട്ടിടത്തിലെ പഴയ സെപ്റ്റിക് ടാങ്കിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവെച്ച പുനര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ ജൂണ്‍ 16 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ലഭിക്കും. ടെന്‍ഡര്‍ ഫോമിന്റെ വില 400 രൂപയാണ്. നിരതദ്രവ്യമായി തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പേരില്‍ എടുത്ത 1500 രൂപയുടെ ഡിഡി എന്നിവ സഹിതം രേഖാമൂലമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 17ന് വൈകുന്നേരം നാലു വരെ ദര്‍ഘാസ് സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0469 2602494.

സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ട യില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ നടത്തുന്ന പിഎസ്‌സി, എസ്എസ്‌സി, ഐബിപിഎസ്, ആര്‍ആര്‍ബി  തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യം ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി,സിഖ് എന്നി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ആറുമാസക്കാലമാണ് പരിശീലന കാലാവധി. ക്ലാസ്സുകള്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3:30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം ആനുകാലികം, ജനറല്‍നോളഡ്ജ്, ഐടി, സയന്‍സ് , ബാങ്കിംങ് , വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 വൈകുന്നേരം അഞ്ചുമണി വരെ. ഉദ്യോഗാര്‍ത്ഥികള്‍ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പാള്‍, സി സി എം വൈ പത്തനംതിട്ട, ഗവ : ഹയര്‍സെക്കണ്ടറി സ്‌കൂള്‍  കോമ്പൗണ്ട്, തൈക്കാവ് പത്തനംതിട്ട എന്ന  വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കേണം. ഫോണ്‍: 8281165072 , 9961602993, 0468 2329521.

കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന

പരീക്ഷ ഭവന്‍ 2022 മേയ് മാസത്തില്‍ നടത്തിയ കെ-ടെറ്റ് (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം. എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.
കാറ്റഗറി രണ്ടിന് 10ന്, കാറ്റഗറി മൂന്നിന് 13ന്, കാറ്റഗറി നാലിന് 14ന്. സര്‍ട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി. തുടങ്ങിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. കോവിഡ്19ന്റെ പശ്ചാത്തലമുള്ളവര്‍ക്കും പനിയുള്ളവര്‍ക്കും പിന്നീട് അവസരം നല്‍കുമെന്നും കോവിഡ്-19-ന്റെ നിയന്ത്രണം കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പങ്കെടുക്കാവൂവെന്നും തിരുവല്ല ഡിഇഒ അറിയിച്ചു. ഫോണ്‍: 9847251419, 0469 2601349.

error: Content is protected !!