കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത

    കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ്  പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത്.. ബി.എം. ആൻ്റ് ബി. സി. നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനു 3.8 കിലോ മീറ്റർ ദൂരം ഉണ്ട്. കിടങ്ങേൽപടി, പതാലിൽ പടി, പൊന്നമ്പ്, കളീയ്ക്കൽ പടി എന്നിവിടങ്ങളിലെ 3 കലുങ്കുകളും, ഒരു പൈപ്പ് കൾവർട്ടും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.450 മീറ്റർ ഓടയും, 1000 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.100 മീറ്റർ ദൂരം പൂട്ട് കട്ട ഇട്ട് സഞ്ചാരയോഗ്യമാക്കും. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും, 327 മീറ്റർ ക്രാഷ് ബാരിയറും സ്ഥാപിക്കും. ട്രാഫിക് സേഫ്റ്റി വർക്കുകളും, ദിശാ ബോർഡ്,…

Read More

ശബരി പാത യാഥാര്‍ത്ഥ്യമാകുന്നു:ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ…

Read More

ദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ “

BLUE OCEAN Digital Hub@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and service BLUE OCEAN Digital Hub doctors’ tower ,near private stand ,konni phone : 6238363277  

Read More

വഴികാട്ടിയായി ” കോന്നി വാര്‍ത്ത ഡോട്ട് കോം ” ഗുരു നിത്യചൈതന്യയതിക്കു കോന്നിയില്‍ സാംസ്കാരിക സമുച്ചയം അനുവദിച്ചു

വഴികാട്ടിയായി ” കോന്നി വാര്‍ത്ത ഡോട്ട് കോം “ ഗുരു നിത്യചൈതന്യയതിക്കു കോന്നിയില്‍ സാംസ്കാരിക സമുച്ചയം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യ മന്ത്രിയ്ക്കും മുഖ്യമന്ത്രി സാംസ്കാരിക മന്ത്രിയ്ക്കും കൈമാറിയ നിവേദനം ഒടുവില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ യിലൂടെ നടക്കുന്നു . ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകമായി സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയം അനുവദിക്കാന്‍ നടപടിയായി .മൂന്നു വര്‍ഷമായി “കോന്നി വാര്‍ത്ത ഡോട്ട് കോം ” മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ട് .സാംസ്കാരിക ഓഫീസില്‍ നിന്നും കോന്നി വാര്‍ത്തയുമായി ബന്ധപ്പെട്ടിരുന്നു . അരുവാപ്പുലം പഞ്ചായത്തിൽ ജനിച്ച് വിശ്വഗുരുവായി മാറിയ ഗുരു നിത്യചൈതന്യ യതിയ്ക്ക് കോന്നിയിൽ ഉചിതമായ സ്മാരകം എന്ന നിലയിൽ കിഫ്ബിയിൽ നിന്നും 40 കോടി ചെലവഴിച്ചാണ് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നത്. നാടിൻ്റെ സാംസ്കാരിക ഉന്നതി നിലനിർത്താനും,…

Read More

ചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഡിസംബര്‍ 8 നു കോന്നിയില്‍ ചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും . പേര് കൊണ്ട് വ്യെതസ്ഥത നിറഞ്ഞ ഈ സ്ഥലങ്ങള്‍ കോന്നിയുടെ ഹൃദയങ്ങള്‍ ആണ് . കോന്നി ടൌണിനോട് ചേര്‍ന്ന രണ്ടു വാര്‍ഡുകള്‍ ആണ് ചൈനാ മുക്കും , വിയറ്റ്നാമും , വത്തിക്കാനും മോസ്കോയും വകയാര്‍ മേഖലയിലാണ് . ചൈനാ മുക്കിന്‍റെ പേര് മാറ്റണം എന്നുള്ള ആവശ്യം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു .ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള സംഘര്‍ഷ സാധ്യത കണക്കില്‍ എടുത്ത് ചൈനാ മുക്ക് എന്ന പേര് മാറ്റണം എന്നുള്ള ആവശ്യം പഞ്ചായത്തില്‍ രേഖാമൂലം വൈസ് പ്രസിഡന്‍റായിരുന്ന പ്രവീണ്‍ പ്ലാവിള നല്‍കിയിരുന്നു .വിയറ്റ്നാമും ചൈനാ മുക്കും ഒരു കാലത്ത് ഇടത് പക്ഷ പ്രവര്‍ത്തകരുടെ സജീവ…

Read More

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത് കോന്നിയുടെ ഹൃദയമാണ് പഞ്ചായത്ത് വാര്‍ഡ് 11 മങ്ങാരം . കോന്നി മേഖല പൊതുവേ മങ്ങാരം എന്നു എഴുത്തുകുത്തില്‍ ഉണ്ടെങ്കിലും മങ്ങാരം എന്ന വാര്‍ഡ് കോന്നിയുടെ വികസനത്തില്‍ ഏറെ പങ്ക് ഉള്ള വാര്‍ഡ് ആണ് . സി പി എം സിറ്റിങ് സീറ്റായ മങ്ങാരത്ത് മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന സി പി ഐ എം കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരുന്ന കെ ജി ഉദയ കുമാറിനെ തന്നെ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കി അരുവാപ്പുലം ഐരവണ്‍ പുതിയകാവില്‍ മേഖലയെയും മങ്ങാരത്തെയുംതമ്മില്‍ വേര്‍ തിരിക്കുന്നത് അച്ചന്‍ കോവില്‍ നദിയാണ് . ഇവിടെ ഉള്ള തൂക്കു പാലം ഏറെ വര്‍ഷമായി അറ്റകുറ്റപണികള്‍ ഇല്ലാതെ അപകടത്തിലായിരുന്നു . കോന്നി എം…

Read More

കോന്നിയൂര്‍ പി കെ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനമാനവും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ കോന്നിയൂര്‍ പി കെ ( പി കെ കുട്ടപ്പന്‍ ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണ ഡിവിഷനായ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും . ഈ സീറ്റ് സി പി ഐയുടെ ആണ് . കോന്നിയൂര്‍ പികെ പഴയ സി പി ഐ നേതാവാണ് . കോന്നി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ ഭാരവാഹിത്വവും കോന്നിയൂര്‍ പി കെ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു .ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈ. പ്രസിഡന്‍റായിരുന്നു കോന്നിയൂര്‍ പി. കെ. രാജി കത്ത് കെ പി സി സി പ്രസിഡന്‍റിന് അയച്ചിരുന്നു . കോന്നിയുടെ…

Read More

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കടക്കുന്നു . കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത് . പ്ലാസ്റ്റിക്ക് പ്രചാരണ സാമഗ്രികള്‍ കര്‍ശനമായും നിരോധിച്ചു . ഈ അവസരത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന് ഏറെ സാധ്യത ഉള്ള കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് . ഡിജിറ്റല്‍ പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് . കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിന്…

Read More

നിയമസഭ തെരഞ്ഞെടുപ്പ് :അടൂർ പ്രകാശും , കെ.മുരളിധരനും മൽസരിക്കും

  കോന്നി വാര്‍ത്ത :ഏതാനും മാസങ്ങൾക്കുള്ളിൽ   കേരള നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശും, കെ.മുരളീധരനും ഉൾപെടെയുള്ള പാർലമെന്റ് അംഗങ്ങൾ മൽസരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. നിയമസഭ അംഗത്വം രാജിവെച്ച് പാർലെമെന്റിലേക്ക് മൽസരിച്ചു വിജയിച്ച നേതാക്കളിൽ പലർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനായിരുന്നു താല്‍പര്യമെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ നിർദേശാനുസരണം പാർലമെന്റിലേക്ക് മൽസരിക്കുകയായിരുന്നു. വരുന്ന നിയമസഭ തെഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളോടെ ഭരണത്തിലെത്തുകയെന്ന ലക്ഷ്യം വെച്ചു അണിയറ നീക്കങ്ങൾ നടത്തുന്ന കോൺഗ്രസിനു പല മുതിർന്ന നേതാക്കളേയും തിരികെ എത്തിച്ച് സീറ്റു തിരികെ പിടിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും അടൂർ പ്രകാശിനു വേണ്ടി ഒരു പ്രമുഖ മത സംഘടന തന്നെ  രംഗത്തുണ്ടെന്നാണ് വിവരം. മുരളീധരനായും ചില ശക്തമായ കേന്ദ്രങ്ങളാണ് രംഗത്തുള്ളത്. അടൂർ പ്രകാശ്  കോന്നിയിലും, കെ.മുരളീധരൻ വട്ടിയൂർക്കാവിലും ജനവിധി തേടാനാണ് സാധ്യത. മറ്റൊരു പാര്‍ലമെന്‍റ് അംഗമായ  കൊടിക്കുന്നിലിനെ അടൂരില്‍ മൽസരിപ്പിക്കാനും നേതൃത്യം താൽപര്യപ്പെടുന്നുണ്ട്. കൊടിക്കുന്നിലിനെ മന്ത്രി…

Read More

കോന്നി മെഡിക്കല്‍ കോളേജ് ; 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും ഉടന്‍ ലഭിക്കും

  കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജിൻ്റെ തുടർ വികസനം സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ.റംലാബീവിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയേയും സന്ദർശിച്ചു. സാങ്കേതിക സമിതി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ചേർന്ന യോഗ തീരുമാനങ്ങൾ എം.എൽ.എ ഡയറക്ടറെ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്.ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടാത്ത എസ്.റ്റി.പി ഉൾപ്പടെയുള്ള ജോലികൾക്കായി 15 കോടി ലഭ്യമാക്കാൻ ധനവകുപ്പിനെ സമീപിക്കാനും തീരുമാനമായി. ഒ.പി. പ്രവർത്തന ത്തിനായി ഒരു ഫാർമസിസ്റ്റ്, രണ്ട് വീതം ജൂനിയർ ലാബ് അസിസ്റ്റൻ്റ്, നേഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡൻ്റ് മാർ എന്നിവരെ അടിയന്തിരമായി നിയമിക്കും.ഈ ആഴ്ച തന്നെ ജോലി ക്രമീകരണവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവു നല്കുമെന്ന് ഡി.എം.ഇ…

Read More