നിയമസഭ തെരഞ്ഞെടുപ്പ് :അടൂർ പ്രകാശും , കെ.മുരളിധരനും മൽസരിക്കും

 

കോന്നി വാര്‍ത്ത :ഏതാനും മാസങ്ങൾക്കുള്ളിൽ   കേരള നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശും, കെ.മുരളീധരനും ഉൾപെടെയുള്ള പാർലമെന്റ് അംഗങ്ങൾ മൽസരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു.

നിയമസഭ അംഗത്വം രാജിവെച്ച് പാർലെമെന്റിലേക്ക് മൽസരിച്ചു വിജയിച്ച നേതാക്കളിൽ പലർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനായിരുന്നു താല്‍പര്യമെങ്കിലും ദേശീയ
നേതൃത്വത്തിന്‍റെ നിർദേശാനുസരണം പാർലമെന്റിലേക്ക് മൽസരിക്കുകയായിരുന്നു.

വരുന്ന നിയമസഭ തെഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളോടെ ഭരണത്തിലെത്തുകയെന്ന ലക്ഷ്യം വെച്ചു അണിയറ നീക്കങ്ങൾ നടത്തുന്ന കോൺഗ്രസിനു പല മുതിർന്ന നേതാക്കളേയും തിരികെ എത്തിച്ച് സീറ്റു തിരികെ പിടിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും അടൂർ പ്രകാശിനു വേണ്ടി ഒരു പ്രമുഖ മത സംഘടന തന്നെ  രംഗത്തുണ്ടെന്നാണ് വിവരം. മുരളീധരനായും ചില ശക്തമായ കേന്ദ്രങ്ങളാണ് രംഗത്തുള്ളത്.

അടൂർ പ്രകാശ്  കോന്നിയിലും, കെ.മുരളീധരൻ വട്ടിയൂർക്കാവിലും ജനവിധി തേടാനാണ് സാധ്യത. മറ്റൊരു പാര്‍ലമെന്‍റ് അംഗമായ  കൊടിക്കുന്നിലിനെ അടൂരില്‍ മൽസരിപ്പിക്കാനും നേതൃത്യം താൽപര്യപ്പെടുന്നുണ്ട്. കൊടിക്കുന്നിലിനെ മന്ത്രി സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം.

റാന്നി നിയമസഭ മണ്ഡലത്തിൽ ഇക്കുറി ജോസഫ് വിഭാഗത്തിൽ നിന്നുള്ള ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കുവാന്‍ സാധ്യത തെളിയുന്നു . മുന്‍ കാലങ്ങളില്‍ ഇവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് മൽസരിച്ചിരുന്നത്. ആറന്മുള മണ്ഡലത്തിൽ കോൺഗ്രസിലെ കെ.ശിവദാസൻ നായരും, തിരുവല്ലയിൽ പി.ജെ കുര്യനും മൽസരിക്കാനായി നീക്കങ്ങൾ  നടത്തുന്നുണ്ടെങ്കിലും നേതൃത്വത്തിനു പുതുമുഖങ്ങളോടാണ് താൽപര്യം.

അർഹമായ എല്ലാ അംഗീകാരങ്ങളും  നേടിയിട്ടുള്ള പി.ജെ.കുര്യൻ നിയമസഭയിലേക്ക് മല്‍സരിക്കുന്നത്  യുവജനതയെ അകറ്റുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. ആറന്മുളയിൽ മൽസരിച്ചു പരാജയപ്പെട്ട മുൻ എം.എൽ.എ വീണ്ടും ജനവിധി നേടാനായി എത്തിയാൽ ഇത് ഗുണം ചെയ്യില്ല. ഇവിടെ മുൻ ഡി.സി.സി പ്രസിഡന്‍റ് മോഹൻ രാജോ , മറ്റൊരു പുതുമുഖമോ സ്ഥാനാർത്ഥിയാകും.കഴിഞ്ഞ തവണ മോഹന്‍രാജ് കോന്നിയില്‍ മല്‍സരിച്ചിരുന്നു . ഇടത് മുന്നണിയിലെ കെ യു ജനീഷ് കുമാറിലൂടെ മണ്ഡലം എല്‍ ഡി എഫ് തിരികെ പിടിച്ചിരുന്നു . ഇക്കുറിയും ജനീഷ് കുമാര്‍ തന്നെ കോന്നിയില്‍ മല്‍സരിക്കാന്‍ ആണ് സാധ്യത . മറ്റൊരു പേരും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല . 25 വര്‍ഷത്തിന് ശേഷം കോന്നി മണ്ഡലം തിരികെ പിടിച്ച ആവേശത്തിലാണ് ഇടത് പക്ഷം . അടൂര്‍ പ്രകാശിലൂടെ മണ്ഡലം വീണ്ടും തിരികെ പിടിക്കുക എന്നതാണ് യു ഡി എഫ് നീക്കം . അടൂര്‍ പ്രകാശിനെ കോന്നിയില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനം ഉണ്ടായാല്‍ അടൂര്‍ പ്രകാശിനും അത് സമ്മതമാകും . 25 വര്‍ഷത്തെ പ്രവര്‍ത്തന മുന്‍ തൂക്കം അടൂര്‍ പ്രകാശിന് കോന്നി മണ്ഡലത്തില്‍ ഉണ്ട് . വിജയ സാധ്യത ഉള്ള സീറ്റുകള്‍ കളയുവാന്‍ കോണ്‍ഗ്രസിന് ഇനി സാധിക്കില്ല .

വരുന്ന ദിവസങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തേ  140 മണ്ഡലങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യം മുൻ നിർത്തിയാവും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീർപ്പ് ഉണ്ടാക്കുക. മുൻക്കാലങ്ങളിലെ പോലെ തർക്കങ്ങൾ ഉന്നയിച്ചു സ്ഥാനാർത്ഥി നിർണ്ണയം  വൈകിപ്പിക്കുന്നത് ഒഴിവാക്കും.

സ്ഥാനാർത്ഥി മോഹികളെ തുടക്കത്തിലെ തടയും. കൂടുതൽ യുവ ജനങ്ങളും , വനിതകളും സ്ഥാനാർത്ഥികളാവും. സ്ഥാനാർത്ഥി നിർണ്ണയം ഉള്‍പ്പെടെ  പഠിക്കാനായും, പ്രാദേശിക സാധ്യതകൾ മനസിലാക്കാനും ഒരു സ്വകാര്യ ഏജൻസിയെ തന്നേ ഏൽപ്പിച്ചിരിക്കുകയാണ്
കോൺഗ്രസ് നേതൃത്യം എന്നറിയുന്നു . സാമൂഹ മാധ്യമങ്ങളെയും , ഐ.ടി വിദഗ്ദരെയും കൂടുതലായി രംഗത്തിറക്കിയുള്ള ഒരു വിശാല തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ് കോൺഗ്രസ് നീക്കം .വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗ കൂടിയായ രാഹുൽ ഗാന്ധിയും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ സജീവമായി ഉണ്ടാകു മെന്ന പ്രത്യേകതയും ഉണ്ട്.

error: Content is protected !!