കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാന ഡ്രഗ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കോന്നി നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്. 3.80 കോടി രൂപ മുടക്കി മൂന്നു നിലയിലായി 16,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. 2019 നവംബര്‍ മാസത്തില്‍ ആരംഭിച്ച് കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ…
Read Moreടാഗ്: കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും
കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.2019 നവംബറിൽ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാകുന്നു.ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലുള്ള ലാബിൻ്റെ നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മാണം പൂർത്തിയാകുന്നത്. കെട്ടിട നിർമ്മാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.കെട്ടിടത്തിനു പുറത്ത് പൂട്ടുകട്ട…
Read Moreകോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും
കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും കോന്നിവാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് കോന്നിയിൽ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, ഏറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിച്ചിരിക്കുന്നത്.കെട്ടിട നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾ പുരോഗമിക്കുകയാണ്.തുടർന്ന് ലാബ് സെറ്റിംഗും നടത്തേണ്ടതുണ്ട്. ചീഫ് ഗവ. അനലിസ്റ്റായിരിക്കും ലാബിൻ്റെ മേലധികാരി. 3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിർമ്മിക്കുന്ന 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം…
Read More