ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ കോന്നിയില്‍ ഭീഷണി യാണ് .ഇരു ചക്ര വാഹന യാത്രികര്‍ ഇവയെ കണ്ടാലും വാഹനത്തിന്റെ സ്പീഡ് കുറക്കാറില്ല.വാഹനം ഇടിച്ചാലും നിര്‍ത്തി നോക്കാറില്ല .ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഈ ജീവിയെ കൊന്നാലും ചോദിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല .വനപാലകര്‍ക്ക് കേസ് എടുക്കാം എങ്കിലും നിസാര ജീവി എന്ന് പറഞ്ഞു ചിരിച്ചു തള്ളും. വന മേഖലയായ കോന്നി -അച്ചന്‍കോവില്‍ പാതയില്‍ മ്ലാവ് ,അണ്ണാന്‍ ,കേഴ ,പന്നി എന്നീ ജീവി വര്‍ഗങ്ങള്‍ വാഹനം ഇടിച്ചു ചാകുന്നതില്‍ കയ്യും കണക്കും ഇല്ല .വാഹനങ്ങളുടെ അമിതവേഗത യാണ് .നല്ല…
Read Moreടാഗ്: konni
ചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു
വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു .ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോന്നി ,റാന്നി ,പന്തളം ,കോഴഞ്ചേരി തെക്കേ മല എന്നിവടങ്ങളില്‍ ആണെന്ന് മുന്‍പ് തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ പറയുന്നു . അന്യ സംസ്ഥാന തൊഴിലാളികളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കിലും ആരോഗ്യ വകുപ്പിന് കാര്യമായ ഇടപെടീല്‍ നടത്തുവാന്‍ കഴിയുന്നില്ല.രാത്രി കാലങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് മന്ത് രോഗം തിരിച്ചറിയുന്നത്…
Read Moreഉയര്‍ത്തെഴുന്നേറ്റ കോന്നിയെ വീണ്ടും കുഴികുത്തി മൂടരുത്
Editorial diary വികസനം അന്യമായ കോന്നിക്ക് ഊര്‍ജം പകര്‍ന്നത് കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ് വിവിധ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോഴാണ് .കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ മെഡിക്കല്‍കോളേജ് അനുവദിച്ചപ്പോള്‍ കോന്നിക്കും അര്‍ഹമായ പരിഗണന നല്‍കി .കോന്നി മെഡിക്കല്‍കോളേജിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.സ്ഥലം കണ്ടെത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണത്തിന് വേഗത കൂട്ടി .മലയോര ജില്ലയുടെ സമഗ്ര ആരോഗ്യ നയത്തിന് മുതല്‍ കൂട്ട് ആകുന്ന കോന്നി മെഡിക്കല്‍കോളേജിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ക്ലാസ്സ് തുടങ്ങുവാന്‍ ഉള്ള നീക്കം തടഞ്ഞത് കേന്ദ്ര ഗവര്‍ന്മെന്റ് ആണ് . ചില തടങ്ങള്‍ ഉന്നയിച്ചത് ഒട്ടും ആരോഗ്യകരമല്ല.തടസ്സങ്ങള്‍ മറികടക്കാന്‍ കേരളസര്‍ക്കാര്‍ ഭാഗത്ത് നിന്നും കേന്ദ്ര ഗവര്‍ന്മേന്റില്‍ സമ്മര്‍ദം ചെലുത്താനും കഴിഞ്ഞില്ല .ഇതും വികസനം കൊതിക്കുന്ന ഒരു സര്‍ക്കാരിന് ചേര്‍ന്ന കാര്യമല്ല .കോന്നി മെഡിക്കല്‍കോളേജിന് ഉള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു കൊണ്ടു ഉടന്‍ തന്നെ…
Read Moreകോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ് വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ വിമാനത്താവളത്തിനു തിരഞ്ഞെടുത്ത മൂന്നു സ്ഥലങ്ങളില്‍ ഒന്ന് കല്ലേലി എസ്റ്റേറ്റ് ആണ് .കുമ്പഴ, കോന്നി – കല്ലേലി, ളാഹ എന്നീ തോട്ടങ്ങള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന് വേണ്ടി പരിഗണിക്കുന്നു . പത്തനംതിട്ട ജില്ലക്ക് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം സംബന്ധിച്ച് കോടതികളില്‍ നിരവധി കേസ് ഉണ്ട്.ഹാരിസ്സന്‍ കമ്പനി നേരിട്ടും ,സര്‍ക്കാരും കേസ് നല്‍കിയിട്ടുണ്ട്.കേസുകള്‍ രാജി ആയെങ്കില്‍ മാത്രമേ വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റു എടുക്കാന്‍ കഴിയൂ.കാള പെറ്റെന്ന് കേട്ട് കയറെടുത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ .ഹാരിസ്സന്‍ കമ്പനി യുടെ കയ്യില്‍ ഉള്ള ഭൂമി…
Read Moreവി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക
കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ് ഈ വീട്ടമ്മ .വൃക്ക മാറ്റി വെക്കുക മാത്രമാണ് പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു .ഇതിന് വേണ്ടുന്ന തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രാജന്‍ .പതിനഞ്ചും,അഞ്ചു വയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത് .വാടക വീട്ടിലാണ് താമസം .വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക് ചിലവാകുന്ന തുക കണ്ടെത്താന്‍ സഹായം തേടിക്കൊണ്ട് എസ്.ബി .ഐ വകയാര്‍ ശാഖയില്‍ രാജന്‍റെ പേരില്‍ അക്കൌണ്ട് തുറന്നു .rajan k.p a/c number:67217375229 .ifsc code:sbi0070768 phone:9744353642
Read Moreകോന്നി ഗവ. മെഡിക്കൽ കോളജ് തുടങ്ങാന്‍ ഉള്ള അപേക്ഷ തള്ളി
കോന്നി ഗവ. മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം ക്ലാസുകൾ തുടങ്ങാനോ ആശുപത്രി പ്രവർത്തനം ആരംഭിക്കാനോ കഴിയില്ല .കോളജ് തുടങ്ങുന്നതിനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.
Read Moreകോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി കുരയ്ക്കുന്നതു കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോന്നിയില്‍ നിന്ന് ഫയര്‍ ഫോ ഴ്സും പോലീസും സ്ഥലത്ത് എത്തി .കുഞ്ഞിനെ കാണാതായതെന്നു സംശയിക്കുന്ന തോടിന് താഴെ മുപ്രമൺ തോട് പടിക്കൽ ഫയർ ഫോഴ്സ് വല കൊട്ടിയിട്ടി യുണ്ട്. ഇത് വരെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ രാവിലെ ഫയർഫോഴ്സും നാട്ടുകാരും കുടി വീണ്ടും തിരയും.രാവിലെ മുതല്‍ തോട്ടില്‍ കുത്ത് ഒഴുക്ക് ഉണ്ടായിരുന്നു.
Read Moreസ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ :അധ്യാപകരും വിദ്യാര്‍ഥികളും മഷി പേനയിലേക്ക്
ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രവേശനോത്സവം നിര്‍ബന്ധമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടപ്പാക്കണമെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളതും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിട്ടുള്ളതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള പ്രവേശനോത്സവമായിരിക്കും ഇക്കുറി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നടക്കുക. അധ്യാപകരും വിദ്യാര്‍ഥികളും മഷി പേനയിലേക്ക് മടങ്ങുന്നതിനും പ്ലാസ്റ്റിക്കിനു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകളിലൂടെ നല്‍കുന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തുമെന്നതിനാല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി പ്രവേശനോത്സവം വേറിട്ടതാക്കാന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും സഹകരണമുണ്ടാകണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
Read Moreകോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ മുതല്‍
കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ (ജൂണ്‍ 1) മുതല്‍ ആറുവരെ നടക്കും. വിതരണ തീയതിയും റേഷന്‍ ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില്‍ പഴയ നമ്പര്‍ : നാളെ (1) കോന്നി രണ്ട് (181), എലിയറയ്ക്കല്‍ മൂന്ന് (178) , കുളത്തുങ്കല്‍ നാല് (177), മാങ്കുളം അഞ്ച് (232), മാങ്കുളം ആറ് (180), മാങ്കുളം ഏഴ് (182). രണ്ടിന് ആനക്കൂട് ജംഗ്ഷന്‍ എട്ട് (183), മാമൂട് ഒന്‍പത് (242), മുരിങ്ങമംഗലം പത്ത് (151), മുരിങ്ങമംഗലം 11 (152), പയ്യനാമണ്‍ 12 (148), പയ്യനാമണ്‍ 14 (150). മൂന്നിന് അതുമ്പുംകുളം 15 (146), കൊന്നപ്പാറ 16 (147), ചെങ്ങറ 17 (138), അട്ടച്ചാക്കല്‍ 18 (145), കിഴക്കുപുറം 19 (144), ആഞ്ഞിലിക്കുന്ന് 20 (143). അഞ്ചിന് കുമ്പഴ വടക്ക് 21 (123), കുമ്പഴ വടക്ക് 22 (124),…
Read Moreകോന്നിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ : മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍
കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം .നിര്‍ത്താതെ പെയ്യുന്ന മഴയാണ് ഇന്ന് കോന്നിയില്‍ അനുഭവപെട്ടത് .കോന്നിയില്‍ ഇന്ന് 6 സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി . പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട് എന്നിവടങ്ങളില്‍ കനത്ത മഴ ഉണ്ടായി . മഴ ശക്തമായതോടെ ഉരുള്‍പൊട്ടല്‍ സാധ്യതയും ഉണ്ട് . മഴ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് റവന്യൂ വകുപ്പ് കാര്യമായ ഇടപെടീല്‍ നടത്തുമെന്ന പ്രതീക്ഷ ഉണ്ട് .കിഴക്കന്‍ മേഖലകളില്‍ മഴ കനത്തതോടെ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലെ ജലനിരപ്പും…
Read More