കോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Spread the love

 

വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി കുരയ്ക്കുന്നതു കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോന്നിയില്‍ നിന്ന് ഫയര്‍ ഫോ ഴ്സും പോലീസും സ്ഥലത്ത് എത്തി .കുഞ്ഞിനെ കാണാതായതെന്നു സംശയിക്കുന്ന തോടിന് താഴെ മുപ്രമൺ തോട് പടിക്കൽ ഫയർ ഫോഴ്സ് വല കൊട്ടിയിട്ടി യുണ്ട്. ഇത് വരെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ രാവിലെ ഫയർഫോഴ്സും നാട്ടുകാരും കുടി വീണ്ടും തിരയും.രാവിലെ മുതല്‍ തോട്ടില്‍ കുത്ത് ഒഴുക്ക് ഉണ്ടായിരുന്നു.

Related posts

Leave a Comment