അശരണർക്ക് ആശ്രയമായി എസ്.ബി.ഐ

    കോന്നി വാര്‍ത്ത : ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റ് വിതരണം നടത്തി. കോന്നി അട്ടച്ചാക്കൽ സേവാ കേന്ദ്രത്തിൽ വച്ച് കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന നാല്‍പ്പത് വീട്ടുകാരെ കണ്ടെത്തി അരി ഉൾപ്പെടെ പല വ്യജ്ഞന സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. വാർഡുമെമ്പർ സി.എസ് സോമന്‍റെ അദ്ധ്യക്ഷതയിൽ എസ്.ബി.ഐ പത്തനംതിട്ട റീജയണൽ മാനേജർ പ്രദീപ് നായർ ഉത്ഘാടനവും വിതരണവും ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ കെ.ഉണ്ണി, ബാങ്ക് ഉദ്യോഗസ്ഥർ റ്റി.ആർ .പ്രശാന്ത്, സുരേഷ് കുമാർ, മുൻ മെമ്പർ വിക്രമൻ, ആനന്ദ് നായർ ആശംസയും പത്തനംതിട്ട റീജയണൽ ഓഫീസ് ചീഫ് മാനേജർ റ്റി.കെ സോമൻ എന്നിവർ സംസാരിച്ചു.

Read More

കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും . ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്‍കി . തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ്‌ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10.30 നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുതൽ സ്പർശം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മെഡിക്കൽ കോളേജിൽ  നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്.തുടർന്ന് 300 കിടക്കകളായി ഉയർത്തും. കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Read More

യു എസ്സ് ഇ എ കോന്നി സോൺ കമ്മറ്റി രൂപീകരിച്ചു

  The USEA formed the konni Zone Committee കോന്നി വാര്‍ത്ത ഡോട്ട് കോം : യു എസ്സ് ഇ എ കോന്നി സോൺ കമ്മറ്റി രൂപീകരിച്ചു . പത്തനംതിട്ട ജില്ലാ വൈസ്പ്രസിഡന്‍റ് വി ജി വിശ്വനാഥന്‍റെ അദ്ധ്യക്ഷതയില്‍ കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ബാബു വെളിയത്ത് ഉൽഘാടനം ചെയ്തു  . ജില്ലാ ജനറൽ സെക്രട്ടറി കെജി രവീന്ദ്രൻ സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി രതീഷ് ശർമ്മൻ സംഘടനാ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു ജില്ലാ സെക്രട്ടറി വി എസ്സ് സുരേഷ് നന്ദി രേഖപ്പെടുത്തി . ഭാരവാഹികള്‍ കോന്നി സോൺ കമ്മറ്റി പ്രസിഡൻറായി ബാബു വെളിയത്ത് ( ജനറൽ സെക്രട്ടറി ), പ്രജീത കോന്നി ( ട്രഷറർ), ശ്രീകുമാരി കോന്നി , ജിതിൻ രാജ്     ( വൈസ്പ്രസിഡന്‍റ്) , സെക്രട്ടറിമാരായി ബിനു ഡാനിയേൽ, ഡി…

Read More

“ജനകീയ സഭ “വള്ളിക്കോട് മൂർത്തി മുരുപ്പിൽ നടന്നു

  വള്ളിക്കോട് മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്. വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്‍കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു. മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം…

Read More

കോന്നി മണ്ഡലത്തിലെ 8 ആശുപത്രിയ്ക്ക് 8 ആംബുലന്‍സ്സ് വിതരണം ചെയ്യുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും, ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് വിതരണം ചെയ്യുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് കോന്നി ചന്തമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുകയും, ആംബുലൻസ് വിതരണം നടത്തുകയും ചെയ്യും. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1.13 കോടി മുടക്കിയാണ് ആംബുലൻസ് നല്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉൾപ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങൾക്കും സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സ്ഥിതിയായിരുന്നു.താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന 108 ആംബുലൻസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല. കോന്നി താലൂക്ക് ആശുപത്രിയ്ക്കും, ആംബുലൻസ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് 8…

Read More

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48,000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്‍. രാവിലെ അഞ്ചു മുതല്‍ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച്…

Read More

കോന്നി മണ്ഡലത്തിലെ ജനകീയ സഭയ്ക്ക് ഇന്ന് തുടക്കം

ജനകീയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ നേരിട്ടെത്തി പരിഹരിക്കുന്നു.കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിൽ ‘ജനകീയസഭ’ പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി 6 ന് പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ നടക്കും.ജനപ്രതിനിധികളും,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ നേരിട്ടെത്തി ജനകീയ പ്രശ്നങ്ങൾ കേൾക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ സഭയിൽ പങ്കെടുത്ത് ജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരമാവധി പ്രശ്നങ്ങൾക്ക് സഭയിൽ വച്ചു തന്നെ പരിഹാരമുണ്ടാക്കി നല്കും.   കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും . റവന്യൂ, പോലീസ്, എക്സൈസ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലെയ്സ്’,  ഗ്രാമവികസനം,പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ സഭയിൽ പങ്കെടുക്കുന്നതോടെ ജനകീയ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും.ആദ്യസഭയിൽ ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സംഘടിപ്പിക്കുക…

Read More

കോന്നി അതുമ്പുംകുളത്ത് എല്ലാവിധ സൗ​കര്യം ഉള്ള വീട് ഉടന്‍ വില്‍പ്പനയ്ക്ക്

കോന്നി അതുമ്പുംകുളത്ത് 25 സെന്‍റ് സ്ഥലവും 4 ബെഡ് റൂമോട് കൂടിയ എല്ലാ സൗ​കര്യവും   ഉള്ള വീട് വില്‍പ്പനയ്ക്ക് . താല്‍പര്യം ഉള്ളവര്‍ മാത്രം ഉടന്‍ ബന്ധപ്പെടുക Ph no.9366098451/8943180164 Fully Furnished House For Sale In Konni Athumbumkulam 25 cents land for sale in Konni Athumbumkulam, 4 bedroom house with all amenities for sale. Only those who are interested should contact us immediately Ph no.9366098451 / 8943180164

Read More

നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ജനുവരി 20 നകം നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച് ആധുനികവത്കരിക്കുന്നത്.നിർമ്മാണ പ്രവർത്തന പുരോഗതി എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിനായി കെട്ടിടം നിർമ്മിച്ചിരുന്നു എങ്കിലും ചില ചിത്രങ്ങളും, ആന പരിശീലനവുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങളും മാത്രമാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. ആനത്താവളത്തിലെ പ്രധാന ആകർഷക കേന്ദ്രമായി മ്യൂസിയത്തെ മാറ്റുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പുതുക്കിയ മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള ഭിത്തി മ്യൂറൽ പെയിന്‍റ് ചെയ്ത് മനോഹരമാക്കുകയാണ്. ഫൈബറിൽ നിർമ്മിക്കുന്ന ആനയുടെ പൂർണ്ണരൂപം, ഡയോരമ, ഇൻഫർമേഷൻ ക്വിസ് പാനൽ,ഇലക്ട്രിഫിക്കേഷൻ, എൽ.ഇ.ഡി sച്ച് സ്ക്രീൻ, പ്രത്യേക നിലയിൽ ക്രമീകരിച്ച ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും…

Read More