അശരണർക്ക് ആശ്രയമായി എസ്.ബി.ഐ

 

 

കോന്നി വാര്‍ത്ത : ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റ് വിതരണം നടത്തി. കോന്നി അട്ടച്ചാക്കൽ സേവാ കേന്ദ്രത്തിൽ വച്ച് കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന നാല്‍പ്പത് വീട്ടുകാരെ കണ്ടെത്തി അരി ഉൾപ്പെടെ പല വ്യജ്ഞന സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.

വാർഡുമെമ്പർ സി.എസ് സോമന്‍റെ അദ്ധ്യക്ഷതയിൽ എസ്.ബി.ഐ പത്തനംതിട്ട റീജയണൽ മാനേജർ പ്രദീപ് നായർ ഉത്ഘാടനവും വിതരണവും ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ കെ.ഉണ്ണി, ബാങ്ക് ഉദ്യോഗസ്ഥർ റ്റി.ആർ .പ്രശാന്ത്, സുരേഷ് കുമാർ, മുൻ മെമ്പർ വിക്രമൻ, ആനന്ദ് നായർ ആശംസയും പത്തനംതിട്ട റീജയണൽ ഓഫീസ് ചീഫ് മാനേജർ റ്റി.കെ സോമൻ എന്നിവർ സംസാരിച്ചു.