മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി കോന്നി വാര്‍ത്ത ഡോട്ട് കോം: മലമുകളില്‍ കേറിയാല്‍ അതും സൈക്കിളും ചുമന്ന് കൊണ്ട് വെള്ളച്ചാട്ടത്തില്‍ പോയാല്‍ അതും സൈക്കിളും കൊണ്ട് ഇനി കൊടും വനത്തിലോ താഴ്‌വരയിലോ പോയാലും അതും സൈക്കിളും എടുത്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍ യാത്രയുടെ ഹരത്തിലാണ് . ഇങ്ങ് കോന്നി മുതല്‍ അങ്ങ് ഹൈദ്രാബാദ് വരെയുള്ള സ്ഥലങ്ങളില്‍ ഈ യുവാവിനെ കാണാം . ഇത് കോന്നി കുളത്തിങ്കല്‍ പൂവണ്ണാ തെക്കേതില്‍ 28 വയസ്സുള്ള പി എസ്സ് സജിന്‍. ഹൈദ്രാബാദില്‍ മെഡിക്കല്‍ റെപ്പായ സജിന്‍ സൈക്കിളുമായി ഉള്ള ബന്ധം തുടങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞുള്ളൂ എങ്കിലും ഇതിനോടകം 1500 കിലോമീറ്റര്‍ ദൂരം താണ്ടി . ലോകോത്തര സൈക്കിള്‍ കമ്പനിയായ റിബാന്‍റെ രണ്ടു സൈക്കിളുകള്‍ സജിന്‍ വാങ്ങി .ഒന്നു ഹൈദ്രാബാദില്‍ എത്തിയാല്‍…
Read Moreടാഗ്: konni
കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”
കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…
Read Moreകോന്നി സി എഫ് ആര്‍ ഡിയില്‍ ഫുഡ് ടെക്‌നോളജി കോഴ്‌സ്
ഫുഡ് ടെക്‌നോളജി കോഴ്‌സ് konnivartha.com :കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബിഎസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.supplycokerala.com സന്ദര്‍ശിക്കുക.
Read Moreഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു
ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി പ്രൊഫസറായ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു . മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വയനാട്ടില്‍ ആദ്യമായാണ് പ്രിൻസിപ്പല്‍ നിയമനം .ബാക്കി മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവില്‍ ആണ് നിയമനം (konnivartha.com ) കോന്നി – ഡോ.മിന്നി മേരി മാമൻ കോട്ടയം ഡോ കെ.പി ജയകുമാര്‍ തൃശ്ശൂർ – ഡോ..പ്രതാപ് എസ് മഞ്ചേരി-Dr. M സബൂറ ബീഗം കണ്ണൂർ : ഡോ.കെ.അജയകുമാർ എറണാകുളം- ഡോ: കലാ കേശവൻ പി. ആലപ്പുഴ- ഡോ.കെ. ശശികല വയനാട്- ഡോ.കെ.കെ. മുബാറക്…
Read Moreഅരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും
അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ എവിടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ ,കരം ഒടുക്ക് രസീത്, ബാങ്ക് പാസ്സ് ബുക്ക്പകർപ്പുകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 നമ്പരിൽ പ്രവൃത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.
Read Moreകോന്നിയില്‍ സീനിയര്‍ അനലിസ്റ്റ് ഒഴിവ്
കോന്നി വാര്‍ത്ത : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25,000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.supplycokerala.com സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2241144.
Read Moreകോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണം: ബിജെപി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു. പണം അനുവദിച്ചു എന്നുള്ള ഫക്സ്സ് ബോർഡുകൾ മാത്രമാണ്എം എല്‍ എ യുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാൻഎം എല്‍ എ യ്ക്ക് കഴിയാത്തത് അപഹാസ്യമാണ്.ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സൂരജ് പറഞ്ഞു. വി എസൂരജിന്‍റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ ,മണ്ഡലം വൈസ് പ്രസിഡന്‍റ് ചിറ്റൂർ കണ്ണൻ എന്നിവർ ഉൾപ്പെട്ട ബിജെപി സംഘം സന്ദർശിച്ചു.
Read Moreകോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത
കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ് പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത്.. ബി.എം. ആൻ്റ് ബി. സി. നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനു 3.8 കിലോ മീറ്റർ ദൂരം ഉണ്ട്. കിടങ്ങേൽപടി, പതാലിൽ പടി, പൊന്നമ്പ്, കളീയ്ക്കൽ പടി എന്നിവിടങ്ങളിലെ 3 കലുങ്കുകളും, ഒരു പൈപ്പ് കൾവർട്ടും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.450 മീറ്റർ ഓടയും, 1000 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.100 മീറ്റർ ദൂരം പൂട്ട് കട്ട ഇട്ട് സഞ്ചാരയോഗ്യമാക്കും. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും, 327 മീറ്റർ ക്രാഷ് ബാരിയറും സ്ഥാപിക്കും. ട്രാഫിക് സേഫ്റ്റി വർക്കുകളും, ദിശാ ബോർഡ്,…
Read Moreകോന്നി അട്ടച്ചാക്കല്‍ കേന്ദ്രീകരിച്ച് എസ് ബി ഐയുടെ എ റ്റി എം വരുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കല്‍ കേന്ദ്രമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ റ്റി എം സ്ഥാപിക്കുവാന്‍ ലീഡ് ബാങ്ക് നടപടി സ്വീകരിച്ചു . പ്രദേശ വാസികളുടെ നിരന്തര ആവശ്യത്തില്‍ ഒന്നായിരുന്നു എ റ്റി എം വേണം എന്നത് . ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷന്‍ മെമ്പര്‍ ജിജോ മോഡി ലീഡ് ബാങ്ക് മാനേജര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് എ റ്റി എം അനുവദിക്കാന്‍ നടപടി സ്വീകരിച്ചത് . പ്രവാസി മലയാളിയായ സ്ഥലവാസി രാജേഷ് പേരങ്ങാട്ട് എ റ്റി എം വരുത്തുവാന്‍ ഉള്ള ശ്രമത്തിലായിരുന്നു . “കോന്നി വാര്‍ത്തയും” ഈ ആവശ്യം മുന്‍ നിര്‍ത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.2020 ജനുവരി 29 നു കോന്നി വാര്‍ത്ത ഈ വിഷയം പ്രസിദ്ധീകരിച്ചത് മുതല്‍ പ്രാദേശിക സി പി എം നേതാക്കള്‍ എ റ്റി…
Read Moreകല്ലേലി കാവില് അപൂര്വ അനുഷ്ഠാനപൂജ ജനുവരി 20 ന്
ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള് കല്ലേലി കാവില് കൊട്ടിക്കയറും: അപൂര്വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില് മാത്രം ആചരിച്ചുവരുന്ന അപൂര്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന് കാവില് ഈ മാസം 20 നു( 2021 ജനുവരി 20 ബുധന് ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല് സര്വ്വ ചരാചരങ്ങളെയും ഉണര്ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില് നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള് നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്കരന്, വിനീത് ഊരാളി എന്നിവര് കര്മങ്ങള്ക്കു ദീപനാളം…
Read More