കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി.നിലവിലുള്ള മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും, കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു മുന്നോടിയായി ചർച്ച നടത്തുന്നതിനുമായാണ് സംഘം എത്തിയത്.തിരുവനന്തപുരത്ത് നിയമസഭാ സമ്മേളന സ്ഥലത്തായതിനാൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുമായി സംഘം ഓൺലൈനിൽ ചർച്ചയും നടത്തി. നിലവിലുള്ള ആശുപത്രി കെട്ടിടം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.ഈ കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ ഫണ്ട് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്ന് കിഫ്ബി യിൽ നിന്നും നൂറു കോടി രൂപ ഉപകരണങ്ങൾക്കായി അനുവദിക്കണമെന്ന് എം.എൽ.എ കിഫ്ബിയോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് ഏജൻസികൾ ഫണ്ട് അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങാൻ മാത്രമായി കിഫ്ബി ഫണ്ട് അനുവദിക്കാറില്ല എങ്കിലും എം.എൽ.എയുടെ ആവശ്യപ്രകാരം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (ഐ.ഫ്.സി) സംഘം ഉപകരണങ്ങൾ…
Read Moreടാഗ്: konni medical college
കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം
കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം ; സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നത് സെന്റിന് 13 ലക്ഷം രൂപക്ക് ; കണ്ണടച്ച് റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളേജിനു മുന്നില്‍ വൻഭൂമി കയ്യേറ്റം. സ്വകാര്യ വ്യക്തികൾ സംഘടിതമായി നടത്തുന്ന ഈ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീഡിയാകളുടെ പ്രമുഖ സംഘടനയായ “ചീഫ് എഡിറ്റേഴ്സ് ഗിൽഡ്” നടത്തിയ അന്വേഷണത്തിലും ഭൂമി കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമായി കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. പന്തളം കൃഷി ഫാമിന്‍റെയാണ് ഈ സ്ഥലം. ചില സർവ്വീസ് സംഘടന…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന്
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10.30 നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുതൽ സ്പർശം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്.തുടർന്ന് 300 കിടക്കകളായി ഉയർത്തും. കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും
കോന്നി വാർത്തഡോട്ട് കോം :കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതാണ്. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന് 500ഉം കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതാണ്. ഇതോടൊപ്പം കാരുണ്യ ഫാര്‍മസിയും സജ്ജമാക്കും. ആശുപത്രി ബ്ലോക്കില്‍ കിടത്തി ചികിത്സ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി കണക്ഷന്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. പാറ നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഓപ്പറേഷന്‍ തീയറ്ററുകള്‍ മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളാക്കി മാറ്റുന്നതാണ്. പാര്‍ക്കിംഗ്, വേസ്റ്റ് മാനേജ്‌മെന്റ്, സ്റ്റീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജമാക്കും. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കും. റോഡ് നിര്‍മ്മാണം വേഗത്തിലാക്കുന്നതാണ്. ആശുപത്രി വികസന സമിതി കഴിയുന്നതും നേരത്തെ രൂപീകരിക്കുന്നതിനും നിര്‍ദേശം നല്‍കി.…
Read Moreജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ
ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…
Read Moreകോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക
കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക (മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്) സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നിയമിക്കും . കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും, സൂപ്രണ്ട് ഓഫീസും ജൂലൈ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു . മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഡിഎംഇ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഒപി ആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകള്‍ക്ക് അടിയന്തിര അംഗീകാരം തേടി സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. എന്‍എച്ച്എമ്മില്‍ നിന്നും നിയമനങ്ങള്‍ നടത്താനും യോഗത്തില്‍…
Read More