konnivartha.com/ തണ്ണിത്തോട് : മനുഷ്യ-വന്യജീവി സംഘർഷം മൂലം ജീവിതം ദുരിതപൂർണ്ണമായി മാറിയ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആൻ്റോ ആൻ്റണി എം.പി യുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് എന്നിവ ചെയ്യുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി അറിയിച്ചു. നിലവിൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തൂക്കിയിടുന്ന വേലി (Hanging fencing) സ്ഥാപിക്കുന്നതിന് കരാർ ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൂടാതെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സോളാർ ഫെൻസിങ് വലിയ്ക്കുന്നതിനും കിടങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അവയുടെ ഉപയോഗം കാര്യക്ഷമമാക്കുവാനും ആൻ്റോ ആൻ്റണി എംപിയുടെ നിർദ്ദേശം പരിഗണിച്ച് ഡി എഫ് ഒ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ മുണ്ടോംമൂഴി മണ്ണീറ റോഡിലെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയ പ്രദേശത്ത് വശം കെട്ടി സംരക്ഷക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ്…
Read Moreടാഗ്: konni forest
കോന്നി നടുവത്ത്മൂഴി വന മേഖലയില്‍ നിന്നും 132 കുടുംബം വീട് ഒഴിയുന്നു
konnivartha.com: വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ 132 കുടുംബങ്ങള്‍ വീടും വസ്തുവും വനം വകുപ്പിന് തിരികെ കൊടുത്തു കിട്ടുന്ന പണവും വാങ്ങി നാട് ഒഴിയുന്നു . അതി രൂക്ഷമായ വന്യ മൃഗ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആര്‍ കെ ഡി പി ആദിവാസി ഇതര സ്വകാര്യ സെറ്റില്‍മെന്റ് സ്വയം സന്നദ്ധ പുനരിവാസ പദ്ധതി പ്രകാരം ആണ് കോന്നി വനം ഡിവിഷനിലെ ഡിവിഷന്‍ തല കമ്മറ്റിയിലേക്ക് ആളുകള്‍ അപേക്ഷ നല്‍കിയത് . റീജണല്‍ കമ്മറ്റി ഈ അപേക്ഷയില്‍ മേല്‍ ഉള്ള തുടര്‍ നടപടികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റിയ്ക്ക് അപേക്ഷകള്‍ കൈമാറി നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ കൊക്കാത്തോട് , അള്ളുങ്കല്‍ , അപ്പൂപ്പന്‍തോട് , വയക്കര , നെല്ലിക്കാപ്പാറ , പാടം കമ്പകത്തും പച്ച…
Read Moreകലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ പുലി ,കാട്ടാന : അധികാരികള്‍ സ്ഥലം സന്ദർശിച്ചു
konnivartha.com: കോന്നി :വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു.പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട് പോസ്റ്റ് മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്.പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ…
Read Moreപത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത
konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…
Read Moreകോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി
konnivartha.com : കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി.മാങ്കുളം കുറുമ്മൺ വിളയിൽ സന്ധ്യ ശേഖറിന്റെ കുടുംബ വീട്ടിൽ നിന്നുമാണ് 35 വർഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് കഴിഞ്ഞ ഏതോ രാത്രിയിൽ മുറിച്ചു കടത്തിയത്. ഉടമയായ സന്ധ്യാ തിരുവനന്തപുരത്താണ് താമസം. ഈ വീട് ഒരു വർഷ കാലമായി ആൾ താമസം ഇല്ലാതെ കിടക്കുകയാണ്.ഈ വീടിന് സമീപത്തായി സന്ധ്യയുടെ സഹോദരി താമസിക്കുന്നുണ്ട്. ഇവരാണ് ഇന്ന് രാവിലെയോടെ മരം മുറിക്കപ്പെട്ടത് അറിയുന്നത്.കോന്നി എസ്എച്ഒ രതീഷ്, എസ്‌ഐ രവീന്ദ്രൻ എ ആർ,വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.ടവർ ലൊക്കേഷനും, സിസിടിവിയും പരിശോധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകാടിൻ്റെ കുളിർമ കണ്ടറിഞ്ഞ് കുഞ്ഞുങ്ങൾ
Konnivartha.Com :കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സയൻസ് ക്ലബ്ബും സംയുക്തമായി ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു. വനം -വന്യജീവി വകുപ്പ് കോന്നി ഡിവിഷനു കീഴിലുള്ള ഔഷധസസ്യ ഉദ്യാനം സന്ദർശിച്ച കുട്ടികളെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻ ലാൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. വന സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകതയിലും ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി വനം വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ചും, വിവിധങ്ങളായ ഔഷധ സസ്യങ്ങളെക്കുറിച്ചും അദ് ദേഹം ചടങ്ങിൽ വിശദീകരിച്ചു. സിവിൽ പോലീസ് ഓഫീസർ എസ്. സുഭാഷ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.വി.ശ്രീജ, അധ്യാപകരായ എം.മഞ്ജുഷ, എസ്.ഫൗസിയ, ആനി ശാലിനി ജോർജ്ജ്, ആർ.ശ്രീജ, ഡി.വിനീജ, രജിത ആർ നായർ, സൗമ്യ എസ്.നായർ, അധ്യാപക വിദ്യാർത്ഥിനി മെർലി എന്നിവരും സംസാരിച്ചു.
Read Moreതെരുവ് നായ്ക്കള്‍ വന്യ മൃഗങ്ങള്‍ക്കും ഭീഷണി:മ്ലാവ് ,കേഴ ,കൂരന്‍ എന്നിവയെ ആക്രമിച്ചു കൊല്ലുന്നു
konnivartha.com : തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി . മനുക്ഷ്യര്‍ക്ക് നേരെ യും വീട്ടു മൃഗങ്ങള്‍ക്ക് നേരെയും ആയിരുന്നു ഇതുവരെ ഉള്ള ആക്രമണം എങ്കില്‍ ഇപ്പോള്‍ വന്യ മൃഗങ്ങള്‍ കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു . വനാതിര്‍ത്തിയില്‍ ഉള്ള ഗ്രാമങ്ങളില്‍ നിന്നുമാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി വനത്തിനു ഉള്ളിലേക്ക് കടന്നു ചെല്ലുന്നത് . സാധു വന്യ മൃഗങ്ങളായ മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയവയെ ഓടിച്ചിട്ട് പിടികൂടി കൊല്ലുന്ന സംഭവം ഉണ്ട് . കോന്നി ഡിവിഷന് കീഴില്‍ ഉള്ള കല്ലേലി വയക്കര ഭാഗങ്ങളില്‍ ആണ് തെരുവ് നായ്ക്കള്‍ വന്യ മൃഗങ്ങളെ ആക്രമിക്കുന്നത് . തെരുവ് നായക്കളെ കാണുന്ന മാത്രയില്‍ വാനരന്മാര്‍ അപകട സൂചനയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാറുണ്ട് .മറ്റു വന്യ ജീവികള്‍ക്ക് ഉള്ള മുന്നറിയിപ്പാണ് . വനത്തിനു വെളിയില്‍ ഉള്ള കാടുകളില്‍ ഒറ്റപെട്ട…
Read Moreസഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം
KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ…
Read Moreകോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു
കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില്‍ രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില്‍ ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്‍ത്തു . വയക്കര ഭാഗത്ത് ഏതാനും മാസമായി ഇവന്‍ ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന്‍ ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം…
Read Moreപ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133
പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത്…
Read More