കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക് രാംദാസ് ആര് നായര് @തിരുവനന്തപുരം കോന്നി വാര്ത്ത ഡോട്ട് കോം : കൊറോണയെ പ്രതിരോധിക്കാന് സ്വയം ക്വാറന്റൈനുമായി ഗോത്ര വര്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2020 ജൂലൈ മുതല് പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഊരുകൂട്ടം തീരുമാനിച്ചതോടെ കോവിഡ് എന്ന മഹാമാരിയേയും ഇവര് അകറ്റി നിര്ത്തി . സാധനങ്ങള് വാങ്ങാന് കുടി വിട്ട് പുറത്ത് പോകുന്നവര് 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഊരില് കയറാവൂ . മൂന്നാറില് എത്തി വേണം സാധനങ്ങള് വാങ്ങുവാന് . ഇപ്പോള് ഏറ്റവും അടുത്തുള്ള പെട്ടി മുടിയില് പോയി ഒരാള് സാധനങ്ങള് എല്ലാം വാങ്ങും . എണ്ണൂറോളം കുടുംബം കൃത്യമായ സാമൂഹിക അകലം പാലിച്ചതോടെ കൊറോണ എന്ന മഹാമാരി ഈ ഊരില് ഇല്ലെന്നു ഉള്ള വാര്ത്ത ഇപ്പോള് ലോക ശ്രദ്ധ ആകര്ഷിച്ചു .…
Read Moreടാഗ്: kerala
സംസ്ഥാനത്ത് സ്പാകളും ആയുർവേദ സ്ഥാപനങ്ങളും തുറക്കാൻ അനുമതി
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കുവാൻ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം. കൊവിഡ് പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Read Moreതാറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ഇൻഫ്ളുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു രോഗബാധ നിയന്ത്രിക്കാൻ അടിയന്തിരനടപടിക്ക് തീരുമാനം കോന്നി വാര്ത്ത ഡോട്ട് കോം : സംസ്ഥാനത്ത് താറാവുകളിൽ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂറും പക്ഷിപ്പനി സ്ഥിരീകരിച്ചതായും രോഗബാധ നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. താറാവുകളിൽ അസാധാരണമായ മരണനിരക്ക് കണ്ടതിനെ തുടർന്ന് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ പരിശോധിച്ചതിനെ തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ അഞ്ചു സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേതുടർന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം…
Read More300 ദിവസം പൂര്ത്തിയാക്കി കൊറോണ സെല് വോളന്റിയേഴ്സ് ടീം
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ കളക്ടറേറ്റില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര് പി.ബി നൂഹിന്റെ നേതൃത്വത്തില് ആരംഭിച്ച പ്രത്യേക കൊറോണ സെല് വോളന്റിയേഴ്സ് ടീം പ്രവര്ത്തനം തുടങ്ങിയിട്ട് 300 ദിനങ്ങള് പിന്നിട്ടു. ഇതിന്റെ ഭാഗമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജില്ല കളക്ടറുടെ ചേമ്പറില് നടന്ന അനുമോദന ചടങ്ങില് വോളന്റിയേഴ്സിന് ജില്ലാ കളക്ടര് സര്ട്ടിഫിക്കറ്റും മൊമന്റോയും സമ്മാനിച്ചു. ഇന്ത്യയിലാദ്യമായി പത്തനംതിട്ട ജില്ലയില് അഞ്ചുപേര്ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരണം ഉണ്ടായ 2020 മാര്ച്ച് മാസത്തിലാണ് ജില്ലാ കളക്ടറേറ്റില് കൊറോണ സെല് പ്രവര്ത്തനം ആരംഭിച്ചത്. 2020 മാര്ച്ച് 10ന് പ്രാഥമിക ഘട്ടത്തില് 150 ഓളം വോളന്റിയേഴ്സുമായി വിവിധ ഡിപ്പാര്ട്ട്മെന്റുകള് തിരിഞ്ഞ് പ്രവര്ത്തിച്ച ടീം കോവിഡ് പോസിറ്റീവ് രോഗികളുടെ കോണ്ടാക്ട് ട്രേയ്്സിംഗ്്, ക്വാറന്റൈന് സര്വെയ്ലന്സ്, ടെക്നിക്കല് വര്ക്ക്, ഡാറ്റാ ഹാന്ഡ്ലിംഗ്, അതിഥി തൊഴിലാളി സ്ക്രീനിംഗ്,…
Read Moreകോവിഡ് : വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തി
ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തിച്ചു. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ കേരളത്തിലെത്തി. ആദ്യഘട്ടത്തിൽ 14 ലക്ഷം സിറിഞ്ചുകളാണ് തിരുവനന്തപുരം റീജിയണൽ സ്റ്റോറിൽ എത്തിച്ചിരിക്കുന്നത്. 2 ലോറികളിലായി 334 ബോക്സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്സിൽ 4200 പീസ് ഡിസ്പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസരിച്ച് സാമഗ്രികൾ എത്തിച്ചു കൊടുക്കും. വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായി.
Read Moreപ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
Read Morekonni vartha.com HELP LINE : എല്ലാ സര്ക്കാര് വിഭാഗം ഫോണ് നമ്പര്
Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…
Read Moreഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില് സാംസ്കാരിക നിലയം വേണം
ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില് ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില് ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന് സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന് ആരും തയാറാകുന്നില്ല .കോന്നി എന്ന സാമൂഹിക സാംസ്കാരിക നാടിന് യതിയെ മറക്കുവാന് കഴിയുമോ ..? ലോകം ആദരിക്കുന്ന ഈ മുഖത്തെ ഓര്ക്കാന് സാംസ്കാരിക വകുപ്പിന് കടപ്പാടുണ്ട് .ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.കോന്നി വകയാറില് ജനിക്കുകയും ലോകത്തിന്റെ നന്മക്ക് വേണ്ടി അജ്ഞാ നികളെ ജ്ഞാനികളാക്കുവാന് എഴുതിയ നൂറു കണക്കിന് പുസ്തകങ്ങളെ വേണ്ടത്ര പരിഗണിക്കാന് കേരളത്തിലെ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .യതിയുടെ പേരില് ഒരു സാംസ്കാരിക…
Read Moreഡെങ്കിപ്പനിയെ പ്രതിരോധിക്കാന് ഈ നിര്ദേശങ്ങള് പാലിക്കണം
ഡെങ്കിപ്പനി പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങള് കര്ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാ ബാനു അറിയിച്ചു. വീട്ടില് നിന്ന് തുടങ്ങാം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള് വീടിനകത്തും പുറത്തും ശുദ്ധജലം കെട്ടിനില്ക്കുന്ന ഇടങ്ങളില് മുട്ടയിട്ട് വളരുന്നു. ഒരു ചെറിയ സ്പൂണ് വെള്ളത്തില്പോലും ഇവയ്ക്ക് വളരാന് കഴിയും. വീടിനുള്ളില് വെള്ളം നിറച്ച പാത്രങ്ങള്, ടാങ്കുകള് എന്നിവ കൊതുകു കടക്കാത്തവിധം അടപ്പോ തുണിയോ വലയോകൊണ്ട് മൂടി സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളില് നിന്നും ആദ്യം നിറച്ചവ ആദ്യം ഉപയോഗിക്കണം. പാത്രങ്ങള് ഉരച്ച് കഴുകിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിനു പുറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എ.സി മെഷീന്റെ അടിയിലെ ട്രേ എന്നിവയിലെ വെള്ളം രണ്ടു ദിവസത്തിലൊരിക്കല് കളയുകയോ തുടച്ചുമാറ്റുകയോ ചെയ്യണം. ടെറസ്, സണ്ഷെയ്ഡുകള് എന്നിവയിലെ മാലിന്യങ്ങള് നീക്കി വെള്ളം ഒഴുക്കി കളയണം. ഓവര്…
Read Moreനഴ്സുമാരുടെ മിനിമം വേതനം : 27ന് അന്തിമരൂപം നല്കും
സംസ്ഥാനത്ത് പ്രവര്ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 27ന് രാവിലെ 11 മണിക്ക് ലേബര് കമ്മീഷണറേറ്റില് ചേരുന്ന യോഗത്തില് അന്തിമ രൂപം നല്കുമെന്ന് ലേബര് കമ്മീഷണര് കെ.ബിജു വ്യക്തമാക്കി. ഇതേ വിഷയത്തില് ലേബര് കമ്മീഷണറേറ്റില് നടന്ന യോഗത്തിനു ശേഷം വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ ചേംബറില് നടത്തിയ ചര്ച്ചയിലാണ് വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അന്തിമ രൂപം നല്കാന് 27ന് വീണ്ടും യോഗം ചേരുന്നതിന് ധാരണയായത്. മാനേജ്മെന്റും നഴ്സിംഗ് യൂണിയനുകളും തങ്ങളുടെ നിലപാട് 27ന് രേഖാമൂലം അറിയിക്കണം. മിനിമം വേതന അഡൈ്വസറി ബോര്ഡ് ഇത് പരിഗണിക്കുകയും ആക്ഷേപങ്ങള് സ്വീകരിക്കുകയും ചെയ്യും. തുടര്ന്ന് ഇത് സര്ക്കാരിന്റെ അന്തിമ പരിഗണനയ്ക്ക് സമര്പ്പിക്കും. വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള അന്തിമരൂപം നല്കുന്ന ചര്ച്ചയ്ക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളും നിലപാടുകളില് വിട്ടുവീഴ്ചയ്ക്ക് തയാറാകണം. 27ന് വീണ്ടും ചര്ച്ച വച്ചിരിക്കുന്ന സാഹചര്യത്തില് നഴ്സിംഗ്…
Read More