ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം

ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍ ആരും തയാറാകുന്നില്ല .കോന്നി എന്ന സാമൂഹിക സാംസ്കാരിക നാടിന് യതിയെ മറക്കുവാന്‍ കഴിയുമോ ..?

ലോകം ആദരിക്കുന്ന ഈ മുഖത്തെ ഓര്‍ക്കാന്‍ സാംസ്കാരിക വകുപ്പിന് കടപ്പാടുണ്ട് .ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.കോന്നി വകയാറില്‍ ജനിക്കുകയും ലോകത്തിന്‍റെ നന്മക്ക് വേണ്ടി അജ്ഞാ നികളെ ജ്ഞാനികളാക്കുവാന്‍ എഴുതിയ നൂറു കണക്കിന് പുസ്തകങ്ങളെ വേണ്ടത്ര പരിഗണിക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയമോ ,സ്മാരകമോ അനുവദിക്കാന്‍ പോലും ഉള്ള സാംസ്കാരികത കേരള സര്‍ക്കാരിനും ഉണ്ടായില്ല .

ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ കോന്നി വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ എന്ന യതി ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു.രമണ മഹർഷിയിൽ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിൻ അടുത്ത ബന്ധമുണ്ടായിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സീ കോളേജിൽ തത്ത്വശാസ്ത്രം പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.
1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സർവകലാശാല ചെയർപേർസണായും ‘ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹം 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ സമാധി പ്രാപിച്ചു.ലോകം ആദരിക്കുന്ന യതിക്ക് കോന്നിയിലോ വകയാറിലോ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും നടപടി ഇല്ലാത്ത സാഹചര്യം ഉണ്ട് . സാംസ്കാരിക വകുപ്പിന് മറവി ബാധിച്ചു എങ്കില്‍ അത് അക്ഷര കേരളത്തിന്‍റെ തീരാ ശാപമാണ് .ഗുരു നിത്യ ചൈതന്യ യതിക്ക് ഒരു സ്മാരകം വേണം .അവിടെ ഒരു വായന ശാലയും റിസര്‍ച്ച് കേന്ദ്രവും അനുവദിക്കണം .യതിയുടെ പുസ്തകങ്ങളെ കുറിചുള്ള പഠനത്തിനു വേണ്ടി അന്താരാഷ്‌ട്ര സാംസ്കാരിക കേന്ദ്രം തന്നെ അനുവദിക്കുന്നതില്‍  തെറ്റില്ല .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!