കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക്

കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക്

രാംദാസ് ആര്‍ നായര്‍ @തിരുവനന്തപുരം
കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം ക്വാറന്റൈനുമായി ഗോത്ര വര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2020 ജൂലൈ മുതല്‍ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഊരുകൂട്ടം തീരുമാനിച്ചതോടെ കോവിഡ് എന്ന മഹാമാരിയേയും ഇവര്‍ അകറ്റി നിര്‍ത്തി . സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഊരില്‍ കയറാവൂ . മൂന്നാറില്‍ എത്തി വേണം സാധനങ്ങള്‍ വാങ്ങുവാന്‍ . ഇപ്പോള്‍ ഏറ്റവും അടുത്തുള്ള പെട്ടി മുടിയില്‍ പോയി ഒരാള്‍ സാധനങ്ങള്‍ എല്ലാം വാങ്ങും .

എണ്ണൂറോളം കുടുംബം കൃത്യമായ സാമൂഹിക അകലം പാലിച്ചതോടെ കൊറോണ എന്ന മഹാമാരി ഈ ഊരില്‍ ഇല്ലെന്നു ഉള്ള വാര്‍ത്ത ഇപ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു . വനം വകുപ്പിന്‍റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഊരില്‍ പ്രവേശനം ഉള്ളൂ . കൊറോണ പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല . മീന്‍കുത്തിക്കുടി, നെന്മണല്‍ക്കുടി,മുളകുതറകുടി,കീഴ്പ്പത്താംകുടി, ഷെഡ്ഡുകുടി, നൂറടിക്കുടി, പരപ്പയാര്‍ക്കുടി,തേന്‍പ്പാറക്കുടി, വടക്കേ ഇടലിപ്പാറക്കുടി, തെക്കേ ഇടലിപ്പാറക്കുടി, ആണ്ടവന്‍കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി എന്നീ 13 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഈ ഗ്രാമം .

കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. 2010 നവംബർ 1 നാണ് പ്രാബല്യത്തിൽ വന്നത് . ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല . ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡ്‌ ആയിരുന്നു.
ആനമുടിക്ക് സമീപമുള്ള രാജമല (വരയാടുകളുടെ സാമ്രാജ്യം ), പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ്പിൽ യാത്ര ചെയ്തു പെട്ടിമുടിയിൽ വരെ നടക്കാതെ എത്താം. പിന്നീട് ചെങ്കുത്തായ, കയറ്റവും ഇറക്കവും ഉള്ള 21 കിലോമീറ്റർ ദുർഘടമായ വനപാതകളിലൂടെ, ആനത്താരകളും പിന്നിട്ടു കാൽനടയായി കുറഞ്ഞത്‌ എട്ടു മണിക്കൂർ സഞ്ചരിച്ചു പുതിയ പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയിൽ എത്താം. ഇടയ്ക്കു ചിലപ്പോൾ ആന, കടുവ, കാട്ടുപോത്ത് എന്നിവയെ കാണുവാൻ സാധിക്കും. വനപാലകരുടെ അനുവാദവും സഹായവും ഉണ്ടെങ്കിലെ ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ.

ആദിവാസി വർഗത്തിൽപ്പെട്ട മുതുവാൻ ഗിരിവർഗക്കാരാണ് ഇവിടെയുള്ളത്. വനത്തിൽ ചിതറിയുള്ള 38 കോളനികളിലായി ഇവർ താമസിക്കുന്നു. ആകെ 13 വാർഡുകൾ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് വീടുകൾ 656 , വോട്ടുള്ളവർ 1412 . ഇതിൽ പുരുഷന്മാർ 731 , സ്ത്രീകൾ 681 സാക്ഷരത 20 % മാത്രം. റോഡ്‌, വൈദ്യുതി, ടെലിഫോൺ എന്നിവ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളിൽ നിന്ന് തമിഴ് നാട്ടിലെ മൊബൈൽ ടവ്വർ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയിട്ടാണ് അവിടെ എത്തിക്കുന്നത്‌. അടുത്തിടെയായി ചിലതിനൊക്കെ ചുമട്ടു കൂലി സർക്കാരാണ് വഹിക്കുന്നത്.

 Idamalakkudi, the first forest dweller panchayat in Kerala

Ramdas R Nair @ Thiruvananthapuram
Konnivartha .com: Idamalakkudi, a tribal gram panchayat 
with self-quarantine to defend against corona. 
With the decision of the group not to allow outsiders
to enter Idamalakkudi from July 2020, they also kept
the Kovid epidemic at bay.