സംസ്ഥാനത്തെ  ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും

  konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ  (16.6.2023) അരുവാപ്പുലത്ത് നാടിന്  സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ്  സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്. ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം  ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ   കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  നിർവ്വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും. കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ   കാര്യക്ഷമാക്കുന്നതിനൊപ്പം  കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും   25 ലക്ഷം രൂപ ചെലവിലാണ്  അരുവാപ്പുലം കൃഷിഭവൻ…

Read More

അരുവാപ്പുലം തോട്ടിലുള്ള ബണ്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സി പി ഐ ( എം )പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

  konnivartha.com : മുറിഞ്ഞകൽ – അരുവാപ്പുലം തോട്ടിലുള്ള ബണ്ടിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ഒഴുകി വന്നടിഞ്ഞ മാലിന്യങ്ങൾ സി പി ഐ ( എം )അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു . ബ്ലോക്ക്‌ അംഗം വര്‍ഗീസ്‌ ബേബി നേതൃത്വം നല്‍കി . ജനകീയ വിഷയങ്ങളില്‍ ഇടപെട്ട സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

Read More

അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനാക്കി  ഉയർത്തും.അഡ്വ.കെയു ജനീഷ് കുമാർ എം എൽ എ

  konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവൻ സ്മാർട്ട്‌ കൃഷി ഭവൻ ആയി ഉയർത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട്‌ കൃഷി ഭവനുകൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.   വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.2022-23 സംസ്‌ഥാന ബജറ്റിൽ ഉൾപെടുത്തിയാണ് തുക അനുവദിച്ചത്. സ്മാർട്ട്‌ കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇൻഫർമേഷൻ സെന്ററും ഉണ്ടാകും.പ്ലാന്റ് ഹെൽത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്‌ഥാപിക്കും.കർഷകർക്ക് സ്മാർട്ട്‌ കാർഡുകൾ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കയും ലഭ്യമാക്കുകയും ചെയ്യും. കർഷകർക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും…

Read More

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു

  konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത്‌ ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്

Read More

അരുവാപ്പുലം: പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ഡോ. ചിഞ്ചുമോള്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

അരുവാപ്പുലത്ത് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു

  konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്‍ഡിലും ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര്‍ 19 മുതല്‍ തുടക്കം കുറിക്കുന്നു . ഓരോ വാര്‍ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില്‍ നായ്ക്കളെ എത്തിച്ചു കുത്തിവെയ്ക്കണം . വീടുകളില്‍ എത്തി കുത്തി വെയ്ക്കില്ല . ഒരു നായ്ക്കു പതിനഞ്ചു രൂപ വീതം അടയ്ക്കണം . വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ കുത്തി വെയ്പ്പിനു വരുമ്പോള്‍ തീര്‍ച്ചയായും കൊണ്ട് വരണം . ആരോഗ്യമുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തി വെയ്പ്പ് എടുക്കണം എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ , വെറ്റിനറി സര്‍ജന്‍ എന്നിവര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447798965,8921544256  

Read More

ഇരു വൃക്കകളും തകരാര്‍ : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന്‍ വേണം

  KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില്‍ മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന്‍ വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള്‍ ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല്‍ ഓപ്പറേഷന് വേണ്ടിയാണ് ഇത്രയും തുക വേണ്ടത് .പ്രവാസിയായിരുന്നു . രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് .ചികിത്സയ്ക്ക് ആവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ദയവായി എല്ലാവരുടെയും സഹായം തേടുകയാണ് ഇതിനായി സുമനസ്സുകള്‍ ഒത്തു ചേര്‍ന്ന് ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം .  മുഴുവന്‍ ആളുകളും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു name: bipin.v a/c : 10650100298116 bank : federal bank branch :konni ifsc; GDRL0001065 G PAY: 919188435017 CONTACT NUMBER: 9495505402,8086005616,9946852446

Read More

കോന്നിഅരുവാപ്പുലം നിവാസിനിയായ വീട്ടമ്മയെ കാണ്‍മാനില്ല

  konnivartha.com : കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട  ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു  കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെടുക : 9048658457,9946293172

Read More

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

  konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.   കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…

Read More

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ … കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ ഭൂമി നല്‍കി .അതില്‍ ഒന്നായിരുന്നു കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ഉണ്ടായിരുന്ന കൊക്കാത്തോട്‌ എന്ന വനാന്തര ഗ്രാമം . കുന്നത്തൂര്‍ താലൂക്കില്‍ നിന്നും അരുവാപ്പുലത്തെ കൊക്കാത്തോട്‌ കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് കോന്നി താലൂക്കിലേക്ക് വന്നു ചേരുകയും ചെയ്തു . അന്ന് ഭൂമി കിട്ടിയ ജവാന്മാര്‍ പുറമേ നിന്നുള്ള ആളുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി കൊടുത്തു . അവര്‍ അവിടെ വന്യ മൃഗത്തോട് പോരടിച്ച് കൃഷി ഇറക്കി പൊന്നു വിളയിച്ചു . തീര്‍ത്തും കാര്‍ഷിക ഗ്രാമമായ കൊക്കാത്തോട്ടിലെ പഴമുറക്കാര്‍ എല്ലാം മറ്റു…

Read More