അരുവാപ്പുലത്ത് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു

 

konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്‍ഡിലും ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര്‍ 19 മുതല്‍ തുടക്കം കുറിക്കുന്നു .

ഓരോ വാര്‍ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില്‍ നായ്ക്കളെ എത്തിച്ചു കുത്തിവെയ്ക്കണം . വീടുകളില്‍ എത്തി കുത്തി വെയ്ക്കില്ല . ഒരു നായ്ക്കു പതിനഞ്ചു രൂപ വീതം അടയ്ക്കണം . വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ കുത്തി വെയ്പ്പിനു വരുമ്പോള്‍ തീര്‍ച്ചയായും കൊണ്ട് വരണം . ആരോഗ്യമുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തി വെയ്പ്പ് എടുക്കണം എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ , വെറ്റിനറി സര്‍ജന്‍ എന്നിവര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447798965,8921544256

 

error: Content is protected !!