അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനാക്കി  ഉയർത്തും.അഡ്വ.കെയു ജനീഷ് കുമാർ എം എൽ എ

 

konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവൻ സ്മാർട്ട്‌ കൃഷി ഭവൻ ആയി ഉയർത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട്‌ കൃഷി ഭവനുകൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

 

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.2022-23 സംസ്‌ഥാന ബജറ്റിൽ ഉൾപെടുത്തിയാണ് തുക അനുവദിച്ചത്. സ്മാർട്ട്‌ കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇൻഫർമേഷൻ സെന്ററും ഉണ്ടാകും.പ്ലാന്റ് ഹെൽത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്‌ഥാപിക്കും.കർഷകർക്ക് സ്മാർട്ട്‌ കാർഡുകൾ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കയും ലഭ്യമാക്കുകയും ചെയ്യും.

കർഷകർക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും കൃഷി ഭവനിൽ ഉണ്ടാകും. സ്മാർട്ട് കൃഷിഭവന്റെ നിർമ്മാണത്തിനായി പഞ്ചായത്ത്‌ -കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകുമെന്നും എം എൽ എ പറഞ്ഞു.

error: Content is protected !!