ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു

 

konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് .

ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത്‌ ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്

error: Content is protected !!