konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന…
Read Moreടാഗ്: aruvappulam
മഴക്കാലപൂർവ്വ ശുചീകരണം:കോന്നി അരുവാപ്പുലത്ത് ആലോചനാ യോഗം നടന്നു
konnivartha.com: മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ തുടർച്ചയായി അരുവാപ്പുലം വാർഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചനായോഗം നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷതവഹിച്ചു. വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് എന്നിവ നടത്തി ഫെസിലിറ്റീസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം വീട്, സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ശുചീകരിക്കുന്ന നടപടികൾ എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.പൊതുജനപങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉറപ്പ് വരുത്തുവാൻ പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നതിനും എല്ലാ വാര്‍ഡിലേയും വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, റെസിഡൻസ് അസോസിയേഷൻ തുടങ്ങി സന്നദ്ധ സംഘടനകളുടെ…
Read Moreപാലനിൽക്കുന്നതിൽ പൂത്തു നിൽക്കുന്നത് :മൂട്ടിമരങ്ങൾ
Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…
Read Moreകോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര് തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന…
Read Moreകാട്ടാത്തി- കോട്ടാംപാറ ഉന്നതി: വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി ,നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോട്ടാമ്പാറ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ 1 കോടി രൂപ എം എൽ എ യുടെ നിർദ്ദേശാനുസരണം അനുവദിച്ചത്. ഉന്നതികളിലെ വീടുകളുടെ നവീകരണം, റോഡുകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമാണം, ശുചിമുറി നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം സ്ട്രീറ്റ് ലൈറ്റ്കൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.ഒപ്പം ഉന്നതികളിലെ വീടുകളിൽ പട്ടിക വർഗ വകുപ്പ് മുഖേന…
Read Moreസി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി
konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി. കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.…
Read Moreകോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി
മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി.…
Read Moreകൊടിതോരണങ്ങളും ബോർഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല
konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…
Read Moreഅരുവാപ്പുലം : വയോജന മെഡിക്കൽ ക്യാമ്പ് നടന്നു
konnivartha.com: “വാർദ്ധക്യം – ആനന്ദകരം, ആരോഗ്യം ആയുഷിലൂടെ” എന്ന സന്ദേശവുമായി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോന്നി എം എൽ എ അഡ്വ: കെ യു ജനീഷ് കുമാർ ഉദ് ഘാടനം നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ അധ്യക്ഷതവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സന്തോഷ് സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ , പഞ്ചായത്ത് മെമ്പർമാരായ ജി ശ്രീകുമാർ, ഷീബ സുധീർ, രഘു വി കെ, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് മോഹനൻ പിള്ള…
Read Moreപാമ്പിന് വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍
konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന് വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62) ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ് മുന്‍ പ്രസിഡൻറ് , നിലവില്‍ സി പി ഐ എം ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍ ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്
Read More