Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

അരുവാപ്പുലം : വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

 

konnivartha.com: “വാർദ്ധക്യം – ആനന്ദകരം, ആരോഗ്യം ആയുഷിലൂടെ” എന്ന സന്ദേശവുമായി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോന്നി എം എൽ എ അഡ്വ: കെ യു ജനീഷ് കുമാർ ഉദ് ഘാടനം നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയിയുടെ അധ്യക്ഷതവഹിച്ചു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സന്തോഷ്‌ സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡന്റ്‌ മണിയമ്മ രാമചന്ദ്രൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ , പഞ്ചായത്ത്‌ മെമ്പർമാരായ ജി ശ്രീകുമാർ, ഷീബ സുധീർ, രഘു വി കെ, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ്‌ മോഹനൻ പിള്ള എന്നിവർ സംസാരിച്ചു .മെഡിക്കൽ ഓഫീസർ ഡോ.സുദീന എസ് നന്ദി രേഖപ്പെടുത്തി .

യോഗ പരിശീലനവും നടന്നു. ഒപ്പം സൗജന്യ പരിശോധനയും ഔഷധ വിതരണവും പ്രമേഹ പരിശോധന, രക്ത സമ്മർദ്ദ പരിശോധന, വിളർച്ച പരിശോധന എന്നിവയും നടത്തി.ഡോ. അഞ്ചു എൽസ റോയ് (NAM മെഡിക്കൽ ഓഫീസർ )ഡോ.ഹെലൻ കൃഷ്ണ (യോഗ ഇൻസ്ട്രക്ടർ) പ്രസീത കുമാരി (MPHW) അബീറ (MPHW ) സുധീർ പി എസ് (Pharmacist)ഉഷ ( ASHA worker)റെനി (ASHA worker)സജീന (ASHA Worker) തുടങ്ങിയവരുടെ സേവനം മെഡിക്കൽ ക്യാമ്പിന് ഉണ്ടായിരുന്നു. 110 പേർ പങ്കെടുത്തു .