പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ്   മുന്‍ പ്രസിഡൻറ്  , നിലവില്‍  സി പി ഐ എം   ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം  പാഴൂര്‍ പുത്തന്‍ വീട്ടില്‍   ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍  ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്.

കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്

 

 

error: Content is protected !!