തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണ കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി

  തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി. ഇലന്തൂര്‍, കോയിപ്രം, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്കുകളിലേക്കുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളാണ് ബുധനാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേയും പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലെയും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വ്യാഴാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും. ബ്ലോക്ക് തലത്തില്‍ ബിഡിഒമാരും നഗരസഭകളില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൈപ്പറ്റുന്നത്. കവചിത വാഹനത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. തദ്ദേശ പൊതുതെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 1,579 കണ്‍ട്രോള്‍ യൂണിറ്റും 4,737 ബാലറ്റ് യൂണിറ്റുമാണ്…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: കോന്നിയിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ച് വിലയിരുത്തി. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കി. തിങ്കളാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് പരിശീലനം നാളെ ( ഡിസംബര്‍ 2 ബുധനാഴ്ച) അവസാനിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കോന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ രണ്ട് ഹാളുകളിലായാണു സംഘടിപ്പിച്ചിരിക്കുന്നത്. കോന്നി ബ്ലോക്കിനു കീഴില്‍ വരുന്ന ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്നത് അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഡിസംബര്‍ മൂന്നിന് ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ 181 പോളിംഗ്…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തിലാണ് ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഓഫീസറുമായ കെ.ആര്‍. അനൂപാണ് ജില്ലയില്‍ ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വറായി(പൊതുനിരീക്ഷകന്‍) ചുമതലയേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ ഒബ്‌സര്‍വറെ അറിയിക്കാം. പ്രധാന ഒബ്‌സര്‍വര്‍ക്കൊപ്പം രണ്ട് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും(ചെലവ് നിരീക്ഷകര്‍) ചുമതലയേറ്റു. മൂന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരാകും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി എന്‍.ഗോപകുമാര്‍, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി എം. അനില്‍ കുമാര്‍ എന്നിവരാണ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായി നിലവില്‍ ചുമതലയേറ്റിട്ടുള്ളത്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്ക് പരിധി, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ജോലികള്‍ കൃത്യമായി ചെയ്യണം: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ പുതുതായി ചുമതലയേറ്റ പൊതു നിരീക്ഷകന്‍ കെ.ആര്‍ അനൂപ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ എന്‍.ഗോപകുമാര്‍, എം.അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി. തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും അവരില്‍ നിക്ഷിപ്തമായ ജോലികള്‍ കൃതമായി നിരവഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ അതത് മേഖലകളിലെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. ജില്ലയില്‍ 10,78,578 വോട്ടര്‍മാരാണുള്ളത്. ഒരു ഭിന്നലിംഗ വോട്ടറും ജില്ലയിലുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1326 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റിയില്‍ 133 പോളിംഗ് ബൂത്തുകളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റും 5133 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റിയിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റും 178 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍

  തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍. 819 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്-50(5). കവിയൂര്‍-55(6). കൊറ്റനാട്-45(17) . കല്ലൂപ്പാറ-49(6). കോട്ടാങ്ങല്‍-48(17) . കുന്നന്താനം-50(10). മല്ലപ്പള്ളി-49(6) . കടപ്ര-63(4) . കുറ്റൂര്‍-48(10) . നിരണം-53(5) . നെടുമ്പ്രം-44(10) . പെരിങ്ങര- 64(9). അയിരൂര്‍-58(91) . ഇരവിപേരൂര്‍-75(20). കോയിപ്രം-76(8) . തോട്ടപ്പുഴശേരി-51(17) . എഴുമറ്റൂര്‍-53(12) . പുറമറ്റം-41(6). ഓമല്ലൂര്‍-44 (18). ചെന്നീര്‍ക്കര-48 (14). ഇലന്തൂര്‍-46 (16). ചെറുകോല്‍-44 (4). കോഴഞ്ചേരി- 61(6). മല്ലപ്പുഴശേരി-46 (16). നാരങ്ങാനം- 49(8). റാന്നി പഴവങ്ങാടി- 51(17). റാന്നി-42(17). റാന്നി അങ്ങാടി-37 (3). റാന്നി പെരുനാട്-51 (5). വടശേരിക്കര-59 (19). ചിറ്റാര്‍-45 (15). സീതത്തോട്-42(14). നാറാണംമൂഴി-54(10). വെച്ചൂച്ചിറ-46(9). കോന്നി-62 (28). അരുവാപ്പുലം-53(26). പ്രമാടം- 63(38). മൈലപ്ര-…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 പേര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 3 പത്രികകള്‍ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളില്‍ 76 പേരാണുണ്ടായിരുന്നത്. അതില്‍ 16 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് അന്തിമ പട്ടികയില്‍ 60 സ്ഥാനാര്‍ഥികളായത്. ജില്ലാ പഞ്ചായത്തിലേക്ക് കൂടുല്‍ പേര്‍ മത്സരിക്കുന്നത് റാന്നി ഡിവിഷനിലേക്ക് ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുല്‍ പേര്‍ മത്സരരംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാര്‍, മലയാലപ്പുഴ, കൊടുമണ്‍, പള്ളിക്കല്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂര്‍, കോയിപ്രം…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍

  തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്: 147 ഓരോ ബ്ലോക്ക് പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍. ഇലന്തൂര്‍- 54 കോയിപ്രം- 96 കോന്നി- 69 മല്ലപ്പള്ളി- 87 പന്തളം- 93 പറക്കോട്- 101 പുളിക്കീഴ്- 46 റാന്നി- 107 ഓരോ പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍ ആനിക്കാട്- 99 കവിയൂര്‍- 138 കൊറ്റനാട്- 94 കല്ലൂപ്പാറ- 113 കോട്ടാങ്ങല്‍- 127 കുന്നന്താനം- 105 മല്ലപ്പള്ളി- 109 കടപ്ര- 68 കുറ്റൂര്‍- 118 നിരണം- 100 നെടുമ്പ്രം- 109 പെരിങ്ങര- 168 അയിരൂര്‍- 148 ഇരവിപേരൂര്‍- 155 കോയിപ്രം- 192 തോട്ടപ്പുഴശേരി- 124 എഴുമറ്റൂര്‍- 108…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധന നാളെ

തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന (20 ) രാവിലെ മുതല്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമായ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് അതാത് വരണാധികാരികളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. പത്തനംതിട്ട ജില്ലയില്‍ വോട്ടെടുപ്പ് ഡിസംബര്‍ എട്ടിനാണ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. സൂക്ഷ്മപരിശോധന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. സൂക്ഷ്മ പരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമാകും പ്രവേശനം അനുവദിക്കുക. പരമാവധി…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 7844 പത്രികകള്‍

  ജില്ലാ പഞ്ചായത്ത് – 147 ബ്ലോക്ക് പഞ്ചായത്ത് – 605 ഗ്രാമ പഞ്ചായത്ത് – 6164 മുനിസിപ്പാലിറ്റി – 928 ആകെ – 7844

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ല-താലൂക്ക്തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ജില്ലാതല, താലൂക്ക്തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിയാണ് നോഡല്‍ ഓഫീസര്‍. താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരാണ് നോഡല്‍ ഓഫീസര്‍മാര്‍. കോഴഞ്ചേരി, കോന്നി, റാന്നി, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ തഹസില്‍ദാര്‍മാരായ കെ. ഓമനക്കുട്ടന്‍ നായര്‍, സുരേഷ്‌കുമാര്‍, കെ. നവീന്‍ ബാബു, ബീന എസ് ഹനീഫ്, പി ജോണ്‍ വര്‍ഗീസ്, എം.ടി ജയിംസ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍. മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയാല്‍ അവ തടയുന്നതിനും നടപടി എടുക്കുന്നതിനുമാണ് സ്‌കോഡ് രൂപികരിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ച് സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബാനര്‍, പോസ്റ്റര്‍, നോട്ടീസ്, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ…

Read More