കോന്നി, തിരുവല്ല, അടൂര്‍ : ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നാല് സര്‍വയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു

Read More

കോന്നി വാര്‍ത്ത ഡോട്ട് കോം

welcome കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com online news portal

Read More

വിഷുവിനെ വരവേറ്റ് കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും മുടങ്ങാതെ പൂത്തു

  KONNI VARTHA.COM : കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത്‌ മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനകാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത് . കോന്നി ടൌണ്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പോകുന്നവര്‍ക്ക് ഈ കണിക്കൊന്ന വിഷു കാഴ്ച ഒരുക്കി .   വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞുനില്‍ക്കുന്നത് കൂടുതലും ഏപ്രില്‍മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50…

Read More

കോന്നി മുന്‍ എം എല്‍ എ പി ജെ തോമസ്‌ (98) നിര്യാതനായി

  konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ്‌ (98)അന്തരിച്ചു. റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു  .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ്‌ ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു   കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…

Read More

മകരം ചുട്ടു പൊള്ളുന്നു : കാർഷിക വിളകൾ സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ

  അഗ്നി ദേവൻ @കോന്നി വാർത്ത Konnivartha.Com : മകരം ചുട്ടു പൊള്ളുന്നു. മലയോര മേഖലയിൽ കടുത്ത വേനൽക്കാലം. കുടിനീരുറവകൾ വറ്റി തുടങ്ങി. അച്ചൻ കോവിൽ നദിയുടെ കൈവഴി തോടുകൾ മിക്കതും വനത്തിൽ വറ്റി.   മലയോരം കടുത്ത വേനലിലേക്ക് കടന്നു. വേനലിനെ അതി ജീവിക്കാൻ കാർഷിക വിളകൾ സംരക്ഷിക്കാൻ ഉള്ള പരമ്പരാഗത രീതിയിലേക്ക് കർഷകർ കടന്നു. കൈത കൃഷി ഉള്ളവർ തേങ്ങോലകൾ ശേഖരിച്ചു തുടങ്ങി. ഓലകൾ കൈത ചെടിയുടെ മുകളിൽ നിരത്തി ചൂടിനെ പ്രതിരോധിക്കാൻ ഉള്ള നടപടി തുടങ്ങി. കോന്നിയുടെ കിഴക്കൻ മേഖലയിൽ വേനൽ മൂലം വാഴകൾ കരിഞ്ഞുണങ്ങി തുടങ്ങി. കുടം വന്നതും കുലച്ചതുമായ വാഴകൾ വ്യാപകമായി ഒടിയുന്നു. താങ്ങു കൊടുക്കുവാൻ കമ്പുകൾ ശേഖരിച്ചു ഒത കൊടുത്തു തുടങ്ങി.   പച്ചില വർഗ്ഗങ്ങൾ കരിഞ്ഞതോടെ കന്നുകാലികൾക്ക് കൈതീറ്റ തേടി ക്ഷീര കർഷകർ പരക്കംപാച്ചിൽ തുടങ്ങി. അന്യ…

Read More

പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി

KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന്‍ കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന്‍ ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ  പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…

Read More

പത്തനംതിട്ട ജില്ലയിലും ഡിജിറ്റല്‍ സര്‍വ്വേ : റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ 12 വില്ലേജുകള്‍

ഡിജിറ്റല്‍ സര്‍വേ ജില്ലാതല ഉദ്ഘാടനം ചെയ്തു ജനകീയമായ പ്രക്രിയയായി പത്തനംതിട്ട ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയെ മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനവും പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. പരാതിരഹിതമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിക്കണം. സ്ഥലം സ്വന്തമായുള്ള എല്ലാവര്‍ക്കും വ്യക്തമായ രേഖ നല്‍കുകയാണു ലക്ഷ്യം. സംസ്ഥാനത്തെ 1550 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ നടത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. സര്‍വേ മാപ്പിങ് പൂര്‍ണ്ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണു ഡിജിറ്റല്‍ സര്‍വേ നടപ്പിലാകുക.     റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം,…

Read More

കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണം : എന്‍ എല്‍ സി

  KONNIVARTHA.COM : കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് എന്‍ സി പി യുടെ തൊഴിലാളി സംഘടനയായ എന്‍ എല്‍ സി യുടെ നേതൃത്വത്തിൽ കോന്നി വാട്ടർഅതോറിറ്റി ഓഫീസിനുമുൻപിൽ നടത്തിയ ധർണ്ണ എന്‍ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യുജോർജ്ജ് ഉത്ഘാടനം ചെയ്തു . ജില്ലാ അധ്യക്ഷന്‍ സന്തോഷ്‌ സൌപര്‍ണ്ണിക,ജില്ലാ സെക്രട്ടറിമാരായ സുനില്‍ മംഗലത്ത് , അഡ്വ മാത്തൂര്‍ സുരേഷ് ,ലാലു വര്‍ഗീസ്‌ , കലഞ്ഞൂര്‍ മുരളി , കോന്നി നിയോജക മണ്ഡലം അധ്യക്ഷന്‍ പ്രകാശ്‌ ചിരത്തിട്ടമുരുപ്പ് , അനില്‍ ബാനര്‍ജി എന്നിവര്‍ സംസാരിച്ചു

Read More

കോന്നി ,ളാഹ ഹാരിസണ്‍ തോട്ടത്തിലെ താല്‍ക്കാലികരായ എത്ര തൊഴിലാളികളെ ആണ് സ്ഥിരപ്പെടുത്തുന്നത് : യൂണിയന്‍ നേതാക്കള്‍ പറയുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : പാട്ടകാലവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് താല്‍ക്കാലിക തൊഴിലാളികളെ അണി നിരത്തി തൊഴിലാളി യൂണിയനുകള്‍സംയുക്തമായി നടത്തി വന്ന തൊഴിലാളി സമരം ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് അവസാനിപ്പിക്കുവാന്‍ ഹാരിസണ്‍ കമ്പനി പ്രതിനിധികളും തോട്ടം തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ ധാരണയായി . എന്നാല്‍ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ എത്ര തൊഴിലാളികള്‍ താല്‍കാലികമായി ഉണ്ട് എന്നോ എത്ര തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി എന്നോ യൂണിയന്‍ നേതാക്കളോ ,കമ്പനിയോ , ഇതുവരെ പറഞ്ഞിട്ടില്ല . പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി കല്ലേലി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു…

Read More

കോന്നി,ളാഹ, എസ്റ്റേറ്റുകളിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും

konnivartha.com : പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഏതാനും മാസമായി ഇരു തോട്ടത്തിലും താല്‍കാലിക തൊഴിലാളികള്‍ സമരത്തിലായിരുന്നു തൊഴിലുടമ പ്രതിനിധികളായി സി. ആര്‍. രഘു (ജനറല്‍ മാനേജര്‍), ഷിജോയ് തോമസ് (മാനേജര്‍) എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി ഇളമണ്ണൂര്‍ രവി, മോഹന്‍കുമാര്‍, പി. കെ. ഗോപി, എ. എസ്. രഘുനാഥ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, അങ്ങാടിക്കല്‍ വിജയകുമാര്‍, വി. കെ. വാസുദേവന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോന്നി കല്ലേലി തോട്ടത്തിലെ49 പേരില്‍ 20 പേരെയാണ് സ്ഥിരമാക്കുവാന്‍ ധാരണ എന്നും അറിയുന്നു .ബാക്കി തൊഴിലാളികളുടെ കാര്യത്തില്‍ എന്താണ് നടപടി എന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നില്ല .

Read More