കോന്നി,ളാഹ, എസ്റ്റേറ്റുകളിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും

konnivartha.com : പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഏതാനും മാസമായി ഇരു തോട്ടത്തിലും താല്‍കാലിക തൊഴിലാളികള്‍ സമരത്തിലായിരുന്നു

തൊഴിലുടമ പ്രതിനിധികളായി സി. ആര്‍. രഘു (ജനറല്‍ മാനേജര്‍), ഷിജോയ് തോമസ് (മാനേജര്‍) എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി ഇളമണ്ണൂര്‍ രവി, മോഹന്‍കുമാര്‍, പി. കെ. ഗോപി, എ. എസ്. രഘുനാഥ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, അങ്ങാടിക്കല്‍ വിജയകുമാര്‍, വി. കെ. വാസുദേവന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കോന്നി കല്ലേലി തോട്ടത്തിലെ49 പേരില്‍ 20 പേരെയാണ് സ്ഥിരമാക്കുവാന്‍ ധാരണ എന്നും അറിയുന്നു .ബാക്കി തൊഴിലാളികളുടെ കാര്യത്തില്‍ എന്താണ് നടപടി എന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നില്ല .

error: Content is protected !!