konnivartha.com: മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്‍റെ തുടർച്ചയായി അരുവാപ്പുലം വാർഡ്‌തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചനായോഗം നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷതവഹിച്ചു. വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് എന്നിവ നടത്തി ഫെസിലിറ്റീസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം വീട്, സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ശുചീകരിക്കുന്ന നടപടികൾ എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.പൊതുജനപങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉറപ്പ് വരുത്തുവാൻ പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നതിനും എല്ലാ വാര്‍ഡിലേയും വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ്, റെസിഡൻസ് അസോസിയേഷൻ തുടങ്ങി സന്നദ്ധ സംഘടനകളുടെ…
Read Moreടാഗ്: അരുവാപ്പുലം
അരുവാപ്പുലം, കടപ്ര :മണ്ണ് സംരക്ഷണ പ്രവൃത്തി:ക്വട്ടേഷന്‍ ക്ഷണിച്ചു
konnivartha.com: അരുവാപ്പുലം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചയ്ക്ക് രണ്ടുവരെ. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224070.
Read Moreഅരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനാക്കി ഉയർത്തും.അഡ്വ.കെയു ജനീഷ് കുമാർ എം എൽ എ
konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവൻ സ്മാർട്ട് കൃഷി ഭവൻ ആയി ഉയർത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.2022-23 സംസ്‌ഥാന ബജറ്റിൽ ഉൾപെടുത്തിയാണ് തുക അനുവദിച്ചത്. സ്മാർട്ട് കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇൻഫർമേഷൻ സെന്ററും ഉണ്ടാകും.പ്ലാന്റ് ഹെൽത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്‌ഥാപിക്കും.കർഷകർക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കയും ലഭ്യമാക്കുകയും ചെയ്യും. കർഷകർക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും…
Read Moreഇരു വൃക്കകളും തകരാര്‍ : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന്‍ വേണം
KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില്‍ മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന്‍ വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള്‍ ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല്‍ ഓപ്പറേഷന് വേണ്ടിയാണ് ഇത്രയും തുക വേണ്ടത് .പ്രവാസിയായിരുന്നു . രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് .ചികിത്സയ്ക്ക് ആവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ദയവായി എല്ലാവരുടെയും സഹായം തേടുകയാണ് ഇതിനായി സുമനസ്സുകള്‍ ഒത്തു ചേര്‍ന്ന് ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം . മുഴുവന്‍ ആളുകളും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു name: bipin.v a/c : 10650100298116 bank : federal bank branch :konni ifsc; GDRL0001065 G PAY: 919188435017 CONTACT NUMBER: 9495505402,8086005616,9946852446
Read Moreവകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള ഈ കലുങ്കിന്‍റെ ഒരു ഭാഗം ആണ് തകര്‍ന്നത് . ഇടക്കാലത്ത് ഇതുവഴി ടിപ്പര്‍ ലോറികള്‍ പോയതോടെ അതും തകരാറിന് കാരണമായി .വകയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ അരുവാപ്പുലത്തിന് ഉള്ള റോഡ് കലുങ്കാണ് അപകട സ്ഥിതിയില്‍ ഉള്ളത് . കലുങ്ക് തകര്‍ച്ചയിലായതോടെ വാര്‍ഡ് മെംബര്‍ അനി സാബു ഇടപെടുകയും കോന്നി എം എല്‍ എയ്ക്കും പൊതുമാരാമത്ത് വിഭാഗത്തിനും കത്ത് നല്‍കിയിരുന്നു . മെമ്പറുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായതോടെ പൊതു മരാമത്ത് വിഭാഗം എഞ്ചിനീയര്‍ എത്തി കലുങ്കിന്‍റെ അപകടാവസ്ഥ നേരിട്ടു മനസ്സിലാക്കി . ഈ…
Read Moreകൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …
കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ … കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത് നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ ഭൂമി നല്‍കി .അതില്‍ ഒന്നായിരുന്നു കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ഉണ്ടായിരുന്ന കൊക്കാത്തോട് എന്ന വനാന്തര ഗ്രാമം . കുന്നത്തൂര്‍ താലൂക്കില്‍ നിന്നും അരുവാപ്പുലത്തെ കൊക്കാത്തോട് കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് കോന്നി താലൂക്കിലേക്ക് വന്നു ചേരുകയും ചെയ്തു . അന്ന് ഭൂമി കിട്ടിയ ജവാന്മാര്‍ പുറമേ നിന്നുള്ള ആളുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി കൊടുത്തു . അവര്‍ അവിടെ വന്യ മൃഗത്തോട് പോരടിച്ച് കൃഷി ഇറക്കി പൊന്നു വിളയിച്ചു . തീര്‍ത്തും കാര്‍ഷിക ഗ്രാമമായ കൊക്കാത്തോട്ടിലെ പഴമുറക്കാര്‍ എല്ലാം മറ്റു…
Read Moreഅരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം
അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം കോന്നി വാർത്ത ഡോട്ട് കോം :100 വയസ്സിനോട് അടുത്ത് ഉള്ള വാസു അപ്പൂപ്പനെ എന്ത് കൊണ്ട് അരുവാപ്പുലം കൃഷി ഭവൻ ആദരിക്കുന്നില്ല. പകലന്തിയോളം കൃഷിയിടത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നു. പാള തൊപ്പിയും ചൂടി മൺവെട്ടിയുമായി ചേറ് പുരണ്ട ഒറ്റ മുറി തോർത്തും ഉടുത്ത് ഈ അപ്പൂപ്പൻ അരുവാപ്പുലത്തു ഉണ്ട്. കൃഷിയാണ് ഉപജീവനമാർഗം. കൃഷിപണികളെ കുറിച്ചുള്ള അറിവ് വേണം എങ്കിൽ വാസു അപ്പൂപ്പന്റെ അടുത്ത് എത്തിയാൽ മതി. ഓണകാലത്തു കൃഷി വകുപ്പ് കർഷകരെ ആദരിക്കുമ്പോൾ വാസു അപ്പൂപ്പനും കിട്ടണം അംഗീകാരം. അതിനു അരുവാപ്പുലം കൃഷി ഭവൻ മുൻകയ്യെടുക്കണം. പകൽ മുഴുവനും രാധപടിയിലെ കൃഷിയിടത്തിൽ അപ്പൂപ്പനെ കാണാം. ഓണം എത്തുമ്പോൾ വാസു അപ്പൂപ്പനെ നാം മറക്കരുത്.
Read Moreകോന്നി മേഖലയില്‍ മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്
രാം ദാസ്സ് @www.konnivartha.com കോന്നി വാര്‍ത്ത ഡോട്ട് കോം :കുമ്മണ്ണൂര്‍ ,അരുവാപ്പുലം , തണ്ണിത്തോട് മേഖലയിലെ നിരവധി ആളുകള്‍ക്ക് മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള മെസ്സെജുകള്‍ പ്രവഹിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മണ്ണൂര്‍ മേഖലയില്‍ ആണ് ഇത്തരം മെസ്സെജുകള്‍ലഭിച്ചത് എങ്കില്‍ ഇന്ന് അരുവാപ്പുലത്തും തണ്ണിത്തോട് മേഖലയിലും മെസ്സെജുകള്‍ ലഭിച്ചു . ഒറീസയില്‍ നിന്നുള്ള ഫോണ്‍ നമ്പറില്‍ നിന്നുമാണ് മെസ്സെജുകള്‍ എത്തുന്നത് . മൊബൈല്‍ നമ്പര്‍ ഉടമയുടെ സുഹൃത്തിന് ആശുപത്രി ആവശ്യത്തിന് സഹായം വേണം എന്നുള്ള മെസ്സേജ് ആദ്യം ലഭിക്കുന്നു .ഇതിന് പ്രതികരിക്കുമ്പോള്‍ 9000 രൂപ വരെ മൊബൈല്‍ ഫോണ്‍ ഇന്‍റര്‍ നെറ്റിലൂടെ ആവശ്യപ്പെടുന്നു . പലരുടേയും ഫോണ്‍ നമ്പര്‍ ഏതോ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ചാണ് ഫോണിലേക്ക് മെസ്സെജുകള്‍ അയക്കുന്നത് . മെസ്സേജ് അയച്ച നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഒറീസയില്‍ ഉള്ള പര്‍ബതി റാവൂ എന്നാണ് പേര് കാണുന്നത്…
Read Moreഅരുവാപ്പുലം – ഐരവണ്‍ കടവില്‍ പാലം : 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായി
കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലത്തെയും, ഐരവണിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനുള്ള 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗം സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടു വന്നപ്പോൾ തന്നെ ശക്തമായ നടപടികളാണ് ഉണ്ടായത്.തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പാലം നിർമ്മാണത്തിന് അനുമതി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
Read Moreഊട്ടുപാറയിൽ പാറ ഉത്പന്നങ്ങള്‍ക്ക് വിലക്കൂട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട് ഈ ക്വാറിയില്‍ മാത്രം വലിയ വില വര്‍ദ്ധിപ്പിച്ചതിന് പിന്നിലെ ഗൂഢ നീക്കം സര്‍ക്കാര്‍ അന്വേഷിക്കണം എന്നു ടിപ്പര്‍ ലോറി ഉടമകള്‍ ആവശ്യം ഉന്നയിച്ചു . അടിയന്തിരമായി വിജിലന്‍സ് അന്വേഷണം ഉണ്ടാകണം . ക്വാറികള്‍ക്ക് സ്വന്തമായി വിലകൂട്ടുവാന്‍ക്വാറി അസ്സോസിയേഷന് ഹൈക്കോടതിയുടെ അനുമതി ഉണ്ടെന്നാണ് ഉടമയുടെ മറുപടി . ഈ കോവിഡ് കാലത്ത് ഇപ്പോള്‍ വില കൂട്ടുവാന്‍ ക്വാറി ഉടമകളുടെ അസ്സോസിയേഷന്‍ തീരുമാനിച്ചോ എന്നുള്ള വിവരം ലഭിച്ചിട്ടില്ല . ക്വാറികള്‍ക്ക് 5 വര്‍ഷത്തേക്ക് അനുമതി നല്‍കുന്നു എന്നും ഉടമ പറയുന്നു . ടിപ്പര്‍ ലോറിക്കാരുമായി…
Read More