ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീർ സൗദിയിലേക്ക് ഉടന്‍ തിരിക്കും

ഐഎസും മറ്റ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നൽകുന്ന ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കിയ ബഹറിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ തുർക്കിയും കുവൈറ്റും ശ്രമം തുടങ്ങി. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം ഉള്ള തുർക്കിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. അറബ് രാജ്യങ്ങളുടെ പുതിയ നീക്കത്തിൽ ദുഖിതനാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരം കാണാൻ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ സൗദി അറേബ്യയിലേക്ക് ഉടന്‍ തിരിക്കും . പ്രശ്നം പരിഹരിക്കാൻ ഉടന്‍ ഇടപെടാൻ രാജ്യനേതൃത്വത്തോട് കുവൈറ്റ് പാർലമെന്‍റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.. മാലദ്വീപും കിഴക്കൻ ലിബിയയും ഖത്തറിന്‍റെ തീവ്രവാദി മനോഭാവത്തോട്‌ എതിരാണ് . ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചു കൊണ്ടാണ് നയതന്ത്ര ബന്ധം ഉപേക്ഷിച്ച…

Read More

വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കില്ല പ്രവാസികളുടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം താല്‍കാലികമായി നാല് അറബ് രാജ്യങ്ങള്‍ നിര്‍ത്തിയതോടെ പ്രവാസികള്‍ വിഷമത്തിലായി . സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തലാക്കുന്നു .പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ തടസം ഇല്ല ഖത്തര്‍ വിമാന കമ്പനിക്കു മിക്ക രാജ്യത്തിലേക്കും വിമാന സര്‍വിസ് ഉണ്ട് .എന്നാല്‍ നാല് അറബ് രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് കൊണ്ടു ഖത്തറുമായുള്ള എല്ലാ ബന്ധവും നിര്‍ത്തിയത് വ്യാപാര മേഖലയില്‍ കടുത്ത നാശം ഉണ്ടാക്കും . എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല. വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ യുഎഇ,സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെ ഇത് കാര്യമായി ബാധിക്കും…

Read More

അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ ഒറ്റപ്പെട്ടു

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത ബന്ധങ്ങളും ഈ രാജ്യങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Read More

ലണ്ടൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഈഫൽ ടവർ ഇരുട്ടിലാകും

  ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന് ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന് ഹിദാൽഗോ അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേരാണ് കൊ​ല്ല​പ്പെ​ട്ടത്. മൂ​ന്ന് അ​ക്ര​മി​ക​ളെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​റ് ആ​ശു​പ​ത്രി​ക​ളി​ലാ​യി മു​പ്പ​തോ​ളം പേ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ല​ണ്ട​ൻ ബ്രി​ഡ്ജും ല​ണ്ട​ൻ ബ്രി​ഡ്ജ് റെ​യി​ൽ​വെ സ്റ്റേ​ഷ​നും അ​ട​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

Read More

ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി ഇന്ത്യൻ സൈനികർ കീഴടക്കി

  ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി നാല് ഇന്ത്യൻ സൈനികർ കീഴടക്കി .സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017 എന്ന് പേര് നല്‍കിയ ദൗത്യമാണ് വിജയിച്ചത് . കുഞ്ചോക്ക് ടെണ്ട,കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ നാല് സൈനികരാണ് ചരിത്ര നേട്ടം കൊയ്തത് . മേയ് 21 നാണ് സംഘം എവറസ്റ്റിനു മുകളിലെത്തുന്നത്, വെള്ളിയാഴ്ച മടങ്ങിയെത്തി. 14 പേരടങ്ങിയ സംഘമാണ് ദൗത്യത്തിനു ഇറങ്ങിയത്. ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാൻ പത്തുപേരുടെ സംഘമാണ് രൂപീകരിച്ചത്.ഇതിലെ നാലുപേരാണു ദൗത്യം വിജയിപ്പിച്ചതെന്നു ദൗത്യസംഘത്തെ നയിച്ച കേണൽ വിശാൽ ദുബെ പറഞ്ഞു.

Read More

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ പ്രതികരിക്കും

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് തല്‍ക്ഷണം പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മുന്നറിയിപ്പ്.ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ റഷ്യക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുവെന്നും മാക്രോണ്‍ പറഞ്ഞു.വെര്‍സെലസ് കൊട്ടാരത്തില്‍ രണ്ടു മണിക്കൂറോളം നീണ്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാക്രോണിന്റെ പ്രതികരണം.

Read More

സൂര്യനെ സുഹൃത്താക്കാന്‍ സോളാര്‍ പ്രോബ് പ്രസ് പോകുന്നു

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. 1,377 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്റിമീറ്റര്‍ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാന്‍ ഒരുക്കുക. മണിക്കൂറില്‍ 7.24 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാകും പേടകം സഞ്ചരിക്കുക.

Read More

കുവൈറ്റ് അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പിഴ

കുവൈത്ത് : റംസാന്‍ നോമ്പിനു ഇടയില്‍  പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്   കുവൈറ്റ്‌ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി.  ഗള്‍ഫ്‌ രാജ്യങ്ങളില്‍ എല്ലായിടത്തും നിയമം പ്രാബല്യത്തില്‍ വന്നു .വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേര്‍ത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആന്‍ഡ് പിആര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്റെ പവിത്രത കാത്തുസൂക്ഷിക്കണം. പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. റംസാനില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം…

Read More

വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുനതിനായി ലോകമുസ്ലിംകള്‍ റംദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഓരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. റമൈദ എന്ന അറബി മൂല ശബ്ദത്തില്‍ നിന്നാണ് റമദാന്‍, റംസാന്‍ എന്നീ വാക്കുകള്‍ ഉണ്ടായത്. ചുട്ടു പഴുത്ത മണല്‍ എന്നര്‍ഥമുള്ള റമദാ എന്നവാക്കും ഇതേ മൂലത്തില്‍നിന്നാണ് ഉണ്ടായത്.ചുട്ടു പൊള്ളലുമായി…

Read More

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന്‌ കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്‌ ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്‌.

Read More