വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം
എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുനതിനായി ലോകമുസ്ലിംകള്‍ റംദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍.
നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഓരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്.

റമൈദ എന്ന അറബി മൂല ശബ്ദത്തില്‍ നിന്നാണ് റമദാന്‍, റംസാന്‍ എന്നീ വാക്കുകള്‍ ഉണ്ടായത്. ചുട്ടു പഴുത്ത മണല്‍ എന്നര്‍ഥമുള്ള റമദാ എന്നവാക്കും ഇതേ മൂലത്തില്‍നിന്നാണ് ഉണ്ടായത്.ചുട്ടു പൊള്ളലുമായി റംസാന് ബന്ധമുണ്ട് .താപവുമായും തപസ്സുമായും ബന്ധമുണ്ട് .ചൂടാവുമ്പോഴാണ് വസ്തുക്കള്‍ക്കും, ചെടികള്‍ക്കും, ജ-ീവജ-ാലങ്ങള്‍ക്കും മാറ്റമുണ്ടാവുന്നത്.വസ്തുക്കള്‍ ചൂടാവുമ്പോല്‍ അവയിലെ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നു. അവ ഏളുപ്പത്തില്‍ മാറ്റാനാവും .പിന്നെ ഏതു മൂശയിലിട്ടാലും അതേ രൂപത്തിലാവും.ഏതാണ്ട് ഇതേ പ്രക്രിയയാണ് റംസാനിലെ വ്രതകാലത്ത് നടക്കുന്നത്.തപസ്സിലൂടെയുള്ള ആത്മവിശുദ്ധിയും ശാരീരിക ശുദ്ധിയുമാണ് റംസാനില്‍ സാദ്ധ്യമാവുന്നത്.

റംസാനും റമൈദയും റമദായും ഒക്കെ തമ്മിലുള്ള ബന്ധം വളരെ പ്രതീകാത്മകമാണ് .വ്രത നിഷ്ഠയിലൂടെ, പ്രാര്‍ഥനയിലൂടെ , മനസ്സും ശരീരവും പരിപൂതമാകുന്ന മാസം! പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച മാസം- അതാണ് റംസാന്‍ശാരീരികവും ആത്മീയവുമായ പുനസ്സംസ്കരണം, പുനര്‍രൂപാന്തരം,പരിഷ്കരണം, പുതുക്കല്‍ ഇതെല്ലാമാണ് റംസാനില്‍ നടക്കുന്നത്-; നടക്കേണ്ടത്.

മുസ്ലീമും ഇസ്ലാമും വളരെ വിശാലമായ അര്‍ഥമുള്ള പദങ്ങളാണ്. ഒരു മതവിഭാഗത്തിന്‍റെ പേരല്ല അത് എന്ന് എത്രപേര്‍ക്കറിയാം? സ്രഷ്ടാവിനു കീഴ്പെട്ടുള്ള ജ-ീവിതവും സമാധാനവും — അതാണ് ഇസ്ലാം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഭൂമിശാസ്ത്രപരമോ. വര്‍ഗപരമോ,ഭാഷാപരമോ ആയ വേര്‍തിരിവുകളില്ലാതെ , എല്ലാവരും ഒന്നായിത്തീരുന്നു എന്ന അര്‍ഥത്തിലാണ് വിശുദ്ധ ഖുര്‍ ആന്‍ മുസ്ലീം , ഇസ്ലാം എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.അള്ളാഹുവിനെ അംഗീകരിച്ച്, വിശ്വസിച്ച് ജീവിക്കുന്നവരെല്ലാം മുസ്ലീങ്ങളാണ്.; സഹോദരരാണ്ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.
സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍െറ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍െറ പ്രഭാതം തെളിഞ്ഞു.
സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍െറ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പ്പൈടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച് പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ ഉള്ള പരിശീലനമാണിത്.
മനുഷ്യനെത്തിപ്പെടാന്‍ കഴിയുന്ന പരമമായ മഹത്വം ദൈവാര്‍പ്പണവും അടിമത്വവുമാണ്. ലോകം ആദരിച്ചംഗീകരിച്ച ഉന്നതരായ പ്രവാചകന്‍മാര്‍, സജ്ജനങ്ങള്‍ തുടങ്ങി എല്ലാവരും ദൈവ ദാസ്യത്തില്‍ ഒന്നാന്മാരായിരുന്നു.സ്രഷ്ടാവായ അള്ളാഹു അവരെ വാഴ്ത്തുന്നതും പുകഴ്ത്തുന്നതും “”എന്‍െറ ദാസന്‍” എന്നു പറഞ്ഞുകൊണ്ടാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി വരെയുള്ള ഏതൊരു മഹാനും ആഗ്രഹിക്കുന്നത് അല്ലാഹുവിന്‍െറ നന്ദിയുള്ള ദാസനാകാനാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതങ്ങളിലും ഉപവാസം ഒരു മുഖ്യആരാധനയായത്..
സ്നേഹത്തിന്‍റ്റെയും,
സഹനത്തിന്റെയും,
സാഹോദര്യത്തിന്റെയും,
സഹാനുഭൂതിയുടെയും,
സന്തോഷത്തിന്റെയും,
സുദിനങ്ങള്‍ വരവായി…
അകംനിറഞ്ഞ റമദാന്‍ ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!