ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീർ സൗദിയിലേക്ക് ഉടന്‍ തിരിക്കും

ഐഎസും മറ്റ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നൽകുന്ന ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കിയ ബഹറിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ തുർക്കിയും കുവൈറ്റും ശ്രമം തുടങ്ങി.
അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം ഉള്ള തുർക്കിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. അറബ് രാജ്യങ്ങളുടെ പുതിയ നീക്കത്തിൽ ദുഖിതനാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞു.

പ്രശ്ന പരിഹാരം കാണാൻ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ സൗദി അറേബ്യയിലേക്ക് ഉടന്‍ തിരിക്കും . പ്രശ്നം പരിഹരിക്കാൻ ഉടന്‍ ഇടപെടാൻ രാജ്യനേതൃത്വത്തോട് കുവൈറ്റ് പാർലമെന്‍റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു..

മാലദ്വീപും കിഴക്കൻ ലിബിയയും ഖത്തറിന്‍റെ തീവ്രവാദി മനോഭാവത്തോട്‌ എതിരാണ് . ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചു കൊണ്ടാണ് നയതന്ത്ര ബന്ധം ഉപേക്ഷിച്ച രാജ്യങ്ങള്‍ കടുത്ത നീക്കം നടത്തിയത് . അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അറബ് രാജ്യങ്ങൾ എടുത്ത നടപടി ഖേദകരമാണെന്നും രാജ്യത്തിനുമേൽകൂടുതല്‍ ആധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായാണ് മറ്റു രാജ്യങ്ങള്‍ ഉപരോധം ഏല്‍പ്പിച്ചത് എന്നും ഖത്തർ പ്രതികരിച്ചു .അമേരിക്കന്‍ പ്രസിഡണ്ട്‌ ട്രംപിന്‍റെ സൗദി സന്ദര്‍ശനം കഴിഞ്ഞതോടെ പ്രതികാര നടപടികൾക്ക് തുടക്കം കുറിച്ചത് എന്നും ഖത്തര്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!