അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ ഒറ്റപ്പെട്ടു

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത ബന്ധങ്ങളും ഈ രാജ്യങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!